---
title: " കരുവഞ്ചാലില്‍ കിണര്‍ വറ്റിക്കാനായി മോട്ടോര്‍ ഇടുന്നതിനിടെ കിണറില്‍ വീണ് യുവാവ് മരിച്ചു"
english_title: "karuvanchal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363607/karuvanchal"
published_at: "2026-06-03T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ff9ab6aae3_Untitled-4.jpg"
keywords: []
---

#  കരുവഞ്ചാലില്‍ കിണര്‍ വറ്റിക്കാനായി മോട്ടോര്‍ ഇടുന്നതിനിടെ കിണറില്‍ വീണ് യുവാവ് മരിച്ചു

> **Lead Summary:** ആലക്കോട്: കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണ് യുവാവ് മരിച്ചു. ആലക്കോട് കൂളാമ്പി സ്വദേശിയും കരുവഞ്ചാൽ ടൗണിലെ ഓട്ടോ ഡ്രൈവറുമായ പി. ജി. രാജേഷ് ആണ് മരിച്ചത്.

## Article Content

ആലക്കോട്: കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണ് യുവാവ് മരിച്ചു. ആലക്കോട് കൂളാമ്പി സ്വദേശിയും കരുവഞ്ചാൽ ടൗണിലെ ഓട്ടോ ഡ്രൈവറുമായ പി. ജി. രാജേഷ് ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 5.30 മണിയോടെയാണ് സംഭവം കിണർ വൃത്തിയാക്കുന്നതിനായി ഇന്നലെ രാത്രിയോടെ കിണറിലെ വെള്ളം വറ്റിച്ചിരുന്നു ഇന്നു രാവിലെ കിണർ പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂളാമ്പിയിലെ പരേതരായ ഗോപാലൻ കനകമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ:ദീപ, മക്കൾ : വൈഗ, മോഹിത്ത്. സഹോദരൻ : രൂപേഷ് ആലക്കോട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363607/karuvanchal)