---
title: "വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363531/bike-accident"
published_at: "2026-06-03T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fc7ab4cd94_Untitled-2-web.jpg"
keywords: []
---

# വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

> **Lead Summary:** **കാടാച്ചിറ: **കാടാച്ചിറ - മേലൂർ റോഡിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. മമ്മാക്കുന്ന് ജുമാമസ്ജിദിന് സമീപം താഴെക്കണ്ടി റഫീക്കിന്റെ മകൻ മുഹമ്മദ് റസലാണ് ദാരുണമായി മരിച്ചത്.

## Article Content

**കാടാച്ചിറ: **കാടാച്ചിറ - മേലൂർ റോഡിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. മമ്മാക്കുന്ന് ജുമാമസ്ജിദിന് സമീപം താഴെക്കണ്ടി റഫീക്കിന്റെ മകൻ മുഹമ്മദ് റസലാണ് ദാരുണമായി മരിച്ചത്.

ഇന്നലെ രാത്രി ഏഴു മണിയോടെ ഒരികര ബാങ്കിന് സമീപത്തായിരുന്നു അപകടം നടന്നത്. റസലും കൂട്ടുകാരനും സഞ്ചരിച്ച സ്കൂട്ടർ നി യന്ത്രണം വിട്ട് ഒരികരയിൽ ഓവുചാലിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റസലിനെ നാട്ടുകാർ ഉടൻ തന്നെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് എടക്കാട് പോലീസ് സ്ഥലത്തെത്തി ബൈക്ക് റോഡിൽ നിന്നും മാറ്റുകയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു.സ്കൂട്ടറിലു ണ്ടായിരുന്ന യുവാവ് നി സ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363531/bike-accident)