---
title: "പരിയാരം കണ്ണുർ  ഗവ: മെഡിക്കൽ കോളേജ് ക്യാമ്പസിനകത്ത് പുലിയെ കണ്ടതായി അഭ്യൂഹം"
english_title: "leopard"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363485/leopard"
published_at: "2026-06-03T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1faaf7db254_Untitled-2-web.jpg"
keywords: []
---

# പരിയാരം കണ്ണുർ  ഗവ: മെഡിക്കൽ കോളേജ് ക്യാമ്പസിനകത്ത് പുലിയെ കണ്ടതായി അഭ്യൂഹം

> **Lead Summary:** പരിയാരത്തെ കണ്ണുർ ഗവ: മെഡിക്കൽ കോളേജ് ക്യാമ്പസിനകത്ത് പുലിയെ കണ്ടു എന്ന് അഭ്യൂഹം.ചൊവ്വാഴ്ച സന്ധ്യക്ക് 7.30 ഓടുകൂടി ഔഷധി റോഡിലാണ് ഒരു പെൺകുട്ടി പുലി റോഡ് ക്രോസ് ചെയ്യുന്നതായി കണ്ടുവെന്നു പറഞ്ഞത്. രാത്രി 10 മണിയോടുകൂടി നഴ്സിംഗ് കോളേജിന്റെ ഹോസ്റ്റൽ പരിസരത്തും ലിൽ പുലിയെ കണ്ടെന്നും അഭ്യൂഹം ഉണ്ട്.

## Article Content

പരിയാരത്തെ കണ്ണുർ ഗവ: മെഡിക്കൽ കോളേജ് ക്യാമ്പസിനകത്ത് പുലിയെ കണ്ടു എന്ന് അഭ്യൂഹം.ചൊവ്വാഴ്ച സന്ധ്യക്ക് 7.30 ഓടുകൂടി ഔഷധി റോഡിലാണ് ഒരു പെൺകുട്ടി പുലി റോഡ് ക്രോസ് ചെയ്യുന്നതായി കണ്ടുവെന്നു പറഞ്ഞത്. രാത്രി 10 മണിയോടുകൂടി നഴ്സിംഗ് കോളേജിന്റെ ഹോസ്റ്റൽ പരിസരത്തും ലിൽ പുലിയെ കണ്ടെന്നും അഭ്യൂഹം ഉണ്ട്.

തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസിൽ നിന്നും വനപാലകർ രാത്രിയിൽപരിയാരത്തെത്തി പരിശോധനകൾ നടത്തി. പുലിയുടെ തെന്ന് കരുതുന്നകാലടി പാടുകൾ കാട്ടുപൂച്ചയുടെ താകാമെന്നാണ് വനം വകുപ്പ് അധികൃതരുടെ നിഗമനം .ഇന്ന് വീണ്ടും വനംവകുപ്പ് ഉദ്യോഗസ്ഥർസ്ഥലത്തെത്തി വിശദമായ പരിശോധകൾ നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363485/leopard)