---
title: "അലിവ് ഇ അഹമ്മദ് സാഹിബ് സ്മാരക സൗജന്യ മരുന്ന് വിതരണ പദ്ധതിയുടെ ജൂൺമാസ വിതരണോദ്ഘാടനം നിർവഹിച്ചു"
english_title: "free medicine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363439/free-medicine"
published_at: "2026-06-02T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1eee02f11aa_news-card.jpg"
keywords: []
---

# അലിവ് ഇ അഹമ്മദ് സാഹിബ് സ്മാരക സൗജന്യ മരുന്ന് വിതരണ പദ്ധതിയുടെ ജൂൺമാസ വിതരണോദ്ഘാടനം നിർവഹിച്ചു

> **Lead Summary:** ഒമ്പത് വർഷത്തോളമായി ഇരിക്കൂറിലെയും പരിസര പ്രദേശങ്ങളിലെയും നൂറിലധികം പാവപ്പെട്ട രോഗികൾക്ക് മാസം തോറും സൗജന്യമായി നൽകി വരുന്ന അലിവ് (ഇ.അഹമ്മദ് സാഹിബ്‌ സ്മാരക സൗജന്യ മരുന്ന് വിതരണ പദ്ധതി) യുടെ ജൂൺ മാസ മരുന്ന് വിതരണോദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ.മുഹമ്മദ്‌ മാസ്റ്റർക്ക് നൽകി നിർവഹിച്ചു.

## Article Content

ഒമ്പത് വർഷത്തോളമായി ഇരിക്കൂറിലെയും പരിസര പ്രദേശങ്ങളിലെയും നൂറിലധികം പാവപ്പെട്ട രോഗികൾക്ക് മാസം തോറും സൗജന്യമായി നൽകി വരുന്ന അലിവ് (ഇ.അഹമ്മദ് സാഹിബ്‌ സ്മാരക സൗജന്യ മരുന്ന് വിതരണ പദ്ധതി) യുടെ ജൂൺ മാസ മരുന്ന് വിതരണോദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ.മുഹമ്മദ്‌ മാസ്റ്റർക്ക് നൽകി നിർവഹിച്ചു.

ജിസിസി കെഎംസിസി പ്രസിഡന്റ്‌ എം.പി.ഹനീഫ അധ്യക്ഷത വഹിച്ചു,ജിസിസി കെഎംസിസി ജനറൽ സെക്രട്ടറി റഷീദ് കുന്നത്ത് സ്വാഗതം പറഞ്ഞു,പരിപാടിയിൽ വെച്ച് ജിസിസി കെഎംസിസി നൽകുന്ന ചികിത്സാ സഹായം മുനവ്വിറലി ശിഹാബ് തങ്ങൾ കൈമാറി.എം.ഉമ്മർ, കെ.മുഹമ്മദ്‌ അഷ്‌റഫ്‌ ഹാജി, കെ.പി.അബ്ദുൾ അസീസ് മാസ്റ്റർ, കെ.കെ.കുഞ്ഞിമായൻ മാസ്റ്റർ, എ.പി.റസാഖ്, യു.പി.അബ്ദുറഹ്മാൻ, മുനീർ കുന്നത്ത്, സനീർ മാസ്റ്റർ, അഫ്സൽ ഖാലിദ്, ഷുഹൈൽ.എ.സി, ബാസിത്ത് പെടയങ്കോട്, ടി.പി.ഫാത്തിമ, യാസിറ ടീച്ചർ, ഷഫീഖ്.കെ, പഞ്ചായത്ത് മെമ്പർമാരായ സൗദ ദാമിസ്, ഷീബ പ്രമോദ്, ആമിന.ടി.പി, ത്വാഹിറ.ആർ.പി, എന്നിവർ നേതൃത്വം നൽകി. സി.സി.റസാഖ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363439/free-medicine)