---
title: "പെൺകുട്ടിയോടൊപ്പം സംശയസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363433/arrest"
published_at: "2026-06-02T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ee2ebeabf2_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# പെൺകുട്ടിയോടൊപ്പം സംശയസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു

> **Lead Summary:** **ധർമ്മശാല: **പെണ്‍കുട്ടിയോടൊപ്പം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട രണ്ടുപേര്‍ അറസ്റ്റില്‍.

## Article Content

**ധർമ്മശാല: **പെണ്‍കുട്ടിയോടൊപ്പം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട രണ്ടുപേര്‍ അറസ്റ്റില്‍.

പറശിനിക്കടവ് തളിയിലെ മണിയുടെ മകന്‍ കാരി വീട്ടില്‍ എം.പ്രഭുല്‍(20), കണ്ണപുരം മൊട്ടമ്മലിലെ ഗോവിന്ദന്റെ മകന്‍ ചെറിയപ്രവന്‍ വീട്ടില്‍ സി.നവനീത്(24)എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാര്‍ അറസ്റ്റ് ചെയ്തത്.ഇന്നലെ(ജൂണ്‍-ഒന്ന്) രാത്രി പതിനൊന്നരക്ക് ധര്‍മ്മശാലയിലാണ് ഇവരെ പെണ്‍കുട്ടിയോടൊപ്പം കണ്ടത്.

രാത്രികാല പട്രോളിങ്ങിനിടെയാണ് ഇവരെ സംശയകരമായ സാഹചര്യത്തില്‍ കാണാനിടയായത്.ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെയാണ് ഇവര്‍ എന്തോ കുറ്റകൃത്യം ചെയ്യുന്നതിനാണ് നില്‍ക്കുന്നതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363433/arrest)