---
title: "ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണം:  സി​ബി​ഐ അ​ന്വേ​ഷ​ണത്തിൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും"
english_title: " Naveen Babu's death: Government decision on CBI investigation likely today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363105/naveen-babus-death-government-decision-on-cbi-investigation-likely-today"
published_at: "2026-06-01T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d22ca2450f_Untitled-2-web.jpg"
keywords: []
---

# ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണം:  സി​ബി​ഐ അ​ന്വേ​ഷ​ണത്തിൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

> **Lead Summary:** **കണ്ണൂർ :** ക​ണ്ണൂ​ർ മു​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ശി​പാ​ർ​ശ ചെ​യ്തു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ഉ​ത്ത​ര​വ് ഇ​ന്ന് പു​റ​ത്തു​വ​ന്നേ​ക്കും. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സി​ബി​ഐ​ക്ക് വി​ടു​ന്ന ആ​ദ്യ​ത്തെ കേ​സാ​ണി​ത് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പി.​പി. ദി​വ്യ​യാ​ണ് ഏ​ക പ്ര​തി. ന​വീ​ൻ ബാ​ബു​വി​ന്റെ കു​ടും​ബ​ത്തിന്റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ന്നാ​ൽ ശി​പാ​ർ​ശ​യി​ൽ സി​ബി​ഐ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​ണ്. കേ​സ് ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സി​ബി​ഐ ആ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

## Article Content

**കണ്ണൂർ :** ക​ണ്ണൂ​ർ മു​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ശി​പാ​ർ​ശ ചെ​യ്തു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ഉ​ത്ത​ര​വ് ഇ​ന്ന് പു​റ​ത്തു​വ​ന്നേ​ക്കും. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സി​ബി​ഐ​ക്ക് വി​ടു​ന്ന ആ​ദ്യ​ത്തെ കേ​സാ​ണി​ത് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പി.​പി. ദി​വ്യ​യാ​ണ് ഏ​ക പ്ര​തി. ന​വീ​ൻ ബാ​ബു​വി​ന്റെ കു​ടും​ബ​ത്തിന്റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ന്നാ​ൽ ശി​പാ​ർ​ശ​യി​ൽ സി​ബി​ഐ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​ണ്. കേ​സ് ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സി​ബി​ഐ ആ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363105/naveen-babus-death-government-decision-on-cbi-investigation-likely-today)