---
title: "വാഹനാപകടത്തിൽ മരിച്ച വളക്കൈ സ്വദേശിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും"
english_title: "accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363102/accident"
published_at: "2026-06-01T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# വാഹനാപകടത്തിൽ മരിച്ച വളക്കൈ സ്വദേശിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

> **Lead Summary:** **കണ്ണൂർ: **വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ സ്വദേശിയായ യുവാവിന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവനേകും. 23 കാരനായ എം.കെ. അർജുന്റെ ഹൃദയവും കരളും രണ്ട് വൃക്കകളുമാണ് ദാനം ചെയ്യുന്നത്.ദുഃഖത്തിനിടയിലും അവയവദാനത്തിന് തയ്യാറായ കുടുംബത്തിന്റെ തീരുമാനം സമൂഹത്തിന് വലിയ മാതൃകയാവുകയാണ്.

## Article Content

**കണ്ണൂർ: **വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ സ്വദേശിയായ യുവാവിന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവനേകും. 23 കാരനായ എം.കെ. അർജുന്റെ ഹൃദയവും കരളും രണ്ട് വൃക്കകളുമാണ് ദാനം ചെയ്യുന്നത്.ദുഃഖത്തിനിടയിലും അവയവദാനത്തിന് തയ്യാറായ കുടുംബത്തിന്റെ തീരുമാനം സമൂഹത്തിന് വലിയ മാതൃകയാവുകയാണ്.

ഹൃദയം എയർ ആംബുലൻസ് വഴികൊച്ചിയിലേക്ക്:അർജുന്റെ ഹൃദയം രാവിലെ കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് എയർ ആംബുലൻസ് മാർഗമാണ് എത്തിക്കുന്നത്. കണ്ണൂർ ആസ്റ്റർമിംസിൽ നിന്ന് ആസ്റ്റർ മെഡിസിറ്റികൊച്ചിയിലേക്കാണ് ഹൃദയം കൊണ്ടുപോകുക.

കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ 48കാരനാണ് ഈ ഹൃദയം മാറ്റിവയ്ക്കുന്നത്.കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും.വൃക്കകളിൽ ഒന്ന് കണ്ണൂരിലെ ആസ്റ്റർ മിംസ്ആശുപത്രിയിലേക്കും മറ്റൊന്ന് കോഴിക്കോട്മെഡിക്കൽ കോളേജിലേക്കുമാണ്കൊണ്ടുപോകുന്നത്.

ഇക്കഴിഞ്ഞ 28-ാം തിയതിയാണ് അർജുന്ബൈക്ക് അപകടത്തിൽ ഗുരുതരമായിപരിക്കേറ്റത്. തുടർന്ന് കണ്ണൂർ ആസ്റ്റർ മിംസ്ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെയാണ് യുവാവിന്റെ മസ്തിഷ്ക മരണംഡോക്ടർമാർ സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363102/accident)