---
title: "മില്‍മ പാലിന്റെ വിലവര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍; കൂടിയത് ലിറ്ററിന് നാല് രൂപ"
english_title: "milma milk rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363066/milma-milk-rate"
published_at: "2026-06-01T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d0a97de11d_Untitled-2-web.jpg"
keywords: []
---

# മില്‍മ പാലിന്റെ വിലവര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍; കൂടിയത് ലിറ്ററിന് നാല് രൂപ

> **Lead Summary:** തിരുവനന്തപുരം: മില്‍മ പാലിന്റെ വിലവര്‍ധന തിങ്കളാഴ്ച പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാല് രൂപയാണ് വര്‍ധിക്കുന്നത്. ഇതില്‍ 3.35 രൂപ ക്ഷീര കര്‍ഷകര്‍ക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങള്‍ക്കും ലഭിക്കും. 

## Article Content

തിരുവനന്തപുരം: മില്‍മ പാലിന്റെ വിലവര്‍ധന തിങ്കളാഴ്ച പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാല് രൂപയാണ് വര്‍ധിക്കുന്നത്. ഇതില്‍ 3.35 രൂപ ക്ഷീര കര്‍ഷകര്‍ക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങള്‍ക്കും ലഭിക്കും. 

ഉത്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ നിലനിര്‍ത്തുന്നതിന് വില വര്‍ധനവ് അനിവാര്യമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. നിലവിലുള്ള പാല്‍ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പഴയ വില അതില്‍ അച്ചടിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363066/milma-milk-rate)