---
title: "കാർ തടഞ്ഞുനിർത്തി നാലങ്ക സംഘത്തിന്റെ ആക്രമണം, അമ്മയ്ക്കും മകനും പരിക്ക്, കേസെടുത്തു "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363023/case"
published_at: "2026-05-31T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c6a91ec22a_1000355468.jpg"
keywords: []
---

# കാർ തടഞ്ഞുനിർത്തി നാലങ്ക സംഘത്തിന്റെ ആക്രമണം, അമ്മയ്ക്കും മകനും പരിക്ക്, കേസെടുത്തു 

> **Lead Summary:** തളിപ്പറമ്പ്: വാഹനം തടഞ്ഞുനിര്‍ത്തി അമ്മയേയും മകനേയും ആക്രമിചെന്ന പരാതിയിൽ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: വാഹനം തടഞ്ഞുനിര്‍ത്തി അമ്മയേയും മകനേയും ആക്രമിചെന്ന പരാതിയിൽ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഉദയഗിരി അരിവിളഞ്ഞപൊയിലിലെ പന്തലാട്ടില്‍ വീട്ടില്‍ പി.എസ്.സിജുമോന്റെ (40)പരാതിയിൽ ബിന്റല്‍, രാകേഷ് കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ എന്നിവരുടെ പേരിലാണ് കേസ്.സിജുമോൻ, അമ്മ ചന്ദ്രമതി(63)എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.

ഇന്നലെ രാത്രി 7.30 ന് തളിപ്പറമ്പ്-ആലക്കോട് റോഡില്‍ പുഷ്പഗിരിയില്‍ വെച്ചാണ് സംഭവം.സിജുമോന്‍, ഭാര്യ, അമ്മ, മൂത്തപെങ്ങള്‍ എന്നിവരും കുട്ടികളും KL60P2313 കാറില്‍ പറശിനിക്കടവിലേക്ക് പോകവെ പുഷ്പഗിരിയില്‍ എത്തിയപ്പോള്‍ സ്‌ക്കൂട്ടറിലെത്തിയ ഒരാള്‍ കാര്‍ തടഞ്ഞുനിര്‍ത്തുകയും പിന്തുടര്‍ന്നുവന്ന കെ.എല്‍-58 എ.എച്ച്. 1717 കാറില്‍ നിന്നും ബന്റല്‍ എന്നയാള്‍ അടിക്കെടാ എന്ന് ആക്രോശിച്ചപ്പോള്‍ രാഗേഷും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരും കാറില്‍ നിന്ന് ഇറങ്ങിവന്ന് സിജുമോനേയും അമ്മ ചന്ദ്രമതിയേയും അടിക്കുകയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.തളിപ്പറമ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363023/case)