---
title: "എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവിന് പ്രൗഢസമാപനം"
english_title: "sahityotsav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362999/sahityotsav"
published_at: "2026-05-31T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c3edbd0456_news-card.jpg"
keywords: []
---

# എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവിന് പ്രൗഢസമാപനം

> **Lead Summary:** **തളിപ്പറമ്പ: **എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവ് സുന്നി നഗറിൽ ഗംഭീരമായി സമാപിച്ചു. മെയ് 29, 30 തീയതികളിലായി നടന്ന കലാമാമാങ്കത്തിൽ 120-ലധികം മത്സരങ്ങളിലായി 13 യൂണിറ്റുകളാണ് മാറ്റുരച്ചത്.മെയ് 29-ന് രാവിലെ നടന്ന ഉദ്ഘാടന സംഗമം കേയി സാഹിബ് ട്രെയിനിങ് കോളേജ് എഡ്യൂക്കേഷൻ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഹാതിബ് കെ.കെ ഉദ്ഘാടനം നിർവ്വഹിച്ചു. ധാർമ്മികതയിലൂന്നിയ കലകളെയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.എസ്.എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി മുസമ്മിൽ സഖാഫി ചടങ്ങിൽ സന്ദേശ പ്രഭാഷണം നടത്തി.

## Article Content

**തളിപ്പറമ്പ: **എസ്.എസ്.എഫ് 33-ാമത് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവ് സുന്നി നഗറിൽ ഗംഭീരമായി സമാപിച്ചു. മെയ് 29, 30 തീയതികളിലായി നടന്ന കലാമാമാങ്കത്തിൽ 120-ലധികം മത്സരങ്ങളിലായി 13 യൂണിറ്റുകളാണ് മാറ്റുരച്ചത്.മെയ് 29-ന് രാവിലെ നടന്ന ഉദ്ഘാടന സംഗമം കേയി സാഹിബ് ട്രെയിനിങ് കോളേജ് എഡ്യൂക്കേഷൻ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഹാതിബ് കെ.കെ ഉദ്ഘാടനം നിർവ്വഹിച്ചു. ധാർമ്മികതയിലൂന്നിയ കലകളെയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.എസ്.എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി മുസമ്മിൽ സഖാഫി ചടങ്ങിൽ സന്ദേശ പ്രഭാഷണം നടത്തി.

നൂറിലധികം വിദ്യാർഥികൾ അണിനിരന്ന മത്സരങ്ങളിൽ ടീം സുന്നി നഗർ ഒന്നാം സ്ഥാനവും, ടീം സലാമത്ത് രണ്ടാം സ്ഥാനവും, ടീം കടമ്പേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലാപ്രതിഭ പുരസ്‌കാരത്തിന് മുഹമ്മദലി സുന്നി നഗർ, സർഗ്ഗപ്രതിഭ പുരസ്‌കാരത്തിന് അബ്ദുല്ല കടമ്പേരി എന്നിവർ അർഹരായി.സമാപന സമ്മേളനം എസ്.വൈ.എസ് തളിപ്പറമ്പ് സോൺ ജനറൽ സെക്രട്ടറി മൻസൂർ അൻസാരി ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ കോയ തങ്ങൾ ഫൈനൽ റിസൾട്ട് പ്രഖ്യാപനം നടത്തി.

എസ്.വൈ.എസ് തളിപ്പറമ്പ് സോൺ സെക്രട്ടറി സിറാജ് മാസ്റ്റർ, അഷ്‌റഫ്‌ സഖാഫി, കേരള മുസ്ലിം ജമാഅത്ത് തളിപ്പറമ്പ വെസ്റ്റ് സർക്കിൾ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി, പ്രസിഡൻ്റ് ഉമർ കുട്ടി ഹാജി, അഷറഫ് കുടുക്കി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362999/sahityotsav)