---
title: "സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം"
english_title: "Schools in the state will open tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362924/schools-in-the-state-will-open-tomorrow"
published_at: "2026-05-31T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1be03014e62_school.jfif"
keywords: []
---

# സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം

> **Lead Summary:** **തിരുവനന്തപുരം:** നീണ്ട വേനലവധിക്കു വിരാമമിട്ട് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നാളെ മുതല്‍ വീണ്ടും സജീവമാകും. വിപുലമായ പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നത്. തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വ്വഹിക്കും.

## Article Content

**തിരുവനന്തപുരം:** നീണ്ട വേനലവധിക്കു വിരാമമിട്ട് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നാളെ മുതല്‍ വീണ്ടും സജീവമാകും. വിപുലമായ പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നത്. തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വ്വഹിക്കും.

പരമ്പരാഗത ശൈലിയിലുള്ള നീണ്ട പ്രസംഗങ്ങള്‍ ഒഴിവാക്കി കുട്ടികളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലാണ് ഇത്തവണത്തെ പ്രവേശനോത്സവ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ, ഡിജിറ്റല്‍ യുഗത്തിലെ സുരക്ഷിതത്വം മുന്‍നിര്‍ത്തി വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേരുംപടി 'സൈബര്‍ സുരക്ഷാ പ്രതിജ്ഞ'യും ചടങ്ങിന്റെ ഭാഗമായി എടുക്കും.

പുതിയ വിദ്യാഭ്യാസ കലണ്ടര്‍- പ്രവൃത്തിദിനങ്ങള്‍ 

കൃത്യമായ പഠനസമയം ഉറപ്പാക്കുന്നതിനായി പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറും അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്.

ആകെ 197 പ്രവൃത്തിദിനങ്ങളാണ് ഇത്തവണ ഉണ്ടാവുക. ക്ലാസുകള്‍ തിരിച്ച് നിശ്ചയിച്ചിട്ടുള്ള അധ്യയന സമയക്രമം

എല്‍.പി വിഭാഗം- എല്‍.പി സ്‌കൂളുകളില്‍ ആകെ 800 അധ്യയന മണിക്കൂറുകള്‍ ആവശ്യമുള്ളതിനാല്‍ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായിരിക്കില്ല.

യു.പി വിഭാഗം- 1000 അധ്യയന മണിക്കൂറുകള്‍ തികയ്ക്കുന്നതിനായി മൂന്ന് ശനിയാഴ്ചകള്‍ യു.പി ക്ലാസുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362924/schools-in-the-state-will-open-tomorrow)