---
title: "കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന അക്കൗണ്ടൻ്റ് സി.സി.ശശിക്ക് യാത്രയയപ്പ് നൽകി"
english_title: "sentoff party"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362849/sentoff-party"
published_at: "2026-05-31T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ba7ea4fcb6_news-card.jpg"
keywords: []
---

# കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന അക്കൗണ്ടൻ്റ് സി.സി.ശശിക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ്‌ സഹകരണ ബേങ്കിൽ നിന്നും സ്തുത്യർഹമായ സേവനം പൂർത്തിയാക്കി വിരമിക്കുന്ന അക്കൗണ്ടൻ്റ് ശ്രീ.സി.സി. ശശിക്ക് യാത്രയയപ്പ് നൽകി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ.സുലേഖ ഉൽഘാടനം ചെയ്തു.ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ, തളിപ്പറമ്പ് സഹകരണ അസിസ്റ്റൻ്റ് രജിസ്ടാർ കെ.വി.പവിത്രൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി.

## Article Content

**ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ്‌ സഹകരണ ബേങ്കിൽ നിന്നും സ്തുത്യർഹമായ സേവനം പൂർത്തിയാക്കി വിരമിക്കുന്ന അക്കൗണ്ടൻ്റ് ശ്രീ.സി.സി. ശശിക്ക് യാത്രയയപ്പ് നൽകി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ.സുലേഖ ഉൽഘാടനം ചെയ്തു.ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ, തളിപ്പറമ്പ് സഹകരണ അസിസ്റ്റൻ്റ് രജിസ്ടാർ കെ.വി.പവിത്രൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി.റെജി,കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി.സുശീല,ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.നന്ദിനി,പഞ്ചായത്ത് മെമ്പർ എം.പി.രേവതി, ബേങ്ക് മുൻ സെക്രട്ടറിമാരായ എൻ ബാലകൃഷ്ണൻ, എം.പി. പങ്കജാക്ഷൻ, ടി.രാജൻ, ആർ.വി.രാമകൃഷ്ണൻ,മുല്ലക്കൊടി റൂറൽ ബേങ്ക് പ്രസിഡണ്ട് കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ, മയ്യിൽ ബേങ്ക് പ്രസിഡണ്ട് പി.വി.മോഹനൻ, എ.കെ.ജി ആശുപത്രി ഡയരക്ടർ എൻ.അനിൽകുമാർ,ബേങ്ക് വൈസ് പ്രസിഡണ്ട് പി. ഗംഗാധരൻ, കെ.പ്രിയേഷ് കുമാർ,സുശാന്ത് മഠപ്പുരക്കൽ, ഇ പി ആർ വേശാല എന്നിവർ സംസാരിച്ചു. സി.സി.ശശി മറുമൊഴി പ്രസംഗം നടത്തി. ബേങ്ക് സെക്രട്ടറി ഇൻ ചാർജ്ജ് കെ.നാരായണൻ സ്വാഗതം പറഞ്ഞു. ബേങ്ക് ഇൻൻ്റേണൽ ഓഡിറ്റർ കെ.സി.ശിവാനന്ദൻ നന്ദി രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362849/sentoff-party)