---
title: "ശുചീകരണ പരിപാടി 'തുടക്കം 2026' കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എം വിജിൻ MLA ഉദ്ഘാടനം ചെയ്തു"
english_title: "cleaning programm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362784/cleaning-programm"
published_at: "2026-05-30T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ac79bd50d5_Untitled-2-web.jpg"
keywords: []
---

# ശുചീകരണ പരിപാടി 'തുടക്കം 2026' കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എം വിജിൻ MLA ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പരിയാരം:**സംസ്ഥാന സർക്കാരിന്റെ ജനകീയ മഹാശുചിത്വ യജ്ഞമായ 'തുടക്കം -2026' ന്റെ ഭാഗമായി കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന പരിപാടി എം. വിജിൻ MLA ഉദ്ഘാടനം ചെയ്തു. ' ശുചിത്വ കേരളത്തിനായി നമുക്ക് ഒരുമിച്ച് തുടങ്ങാം ' എന്ന സന്ദേശവുമായാണ് മഹാശുചീകരണയജ്ഞപരിപാടി നടന്നത്. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ അധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ, സന്നദ്ധ സംഘടനകൾ എന്നിവർ പങ്കാളികളായി. ശുചീകരണ പരിപാടിയുടെ ഭാഗമായി ശുചിത്വസന്ദേശ റാലിയും പ്രതിജ്ഞയും നടത്തി.

## Article Content

**പരിയാരം:**സംസ്ഥാന സർക്കാരിന്റെ ജനകീയ മഹാശുചിത്വ യജ്ഞമായ 'തുടക്കം -2026' ന്റെ ഭാഗമായി കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന പരിപാടി എം. വിജിൻ MLA ഉദ്ഘാടനം ചെയ്തു. ' ശുചിത്വ കേരളത്തിനായി നമുക്ക് ഒരുമിച്ച് തുടങ്ങാം ' എന്ന സന്ദേശവുമായാണ് മഹാശുചീകരണയജ്ഞപരിപാടി നടന്നത്. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ അധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ, സന്നദ്ധ സംഘടനകൾ എന്നിവർ പങ്കാളികളായി. ശുചീകരണ പരിപാടിയുടെ ഭാഗമായി ശുചിത്വസന്ദേശ റാലിയും പ്രതിജ്ഞയും നടത്തി.

ഉദ്ഘാടനയോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സൈറു ഫിലിപ്പ് അധ്യക്ഷയായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി, കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രൻ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. ഷീബ ദാമോദർ, ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി സജി, ജീവനക്കാരുടെ വിവിധ സംഘടനകൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് സ്വാഗതവും നഴ്സിംഗ് സൂപ്രണ്ട് ലൂസി പി ജെ നന്ദിയും പറഞ്ഞു.

മെഡിക്കൽ കോളേജ്, ഹോസ്റ്റലുകൾ, ആശുപത്രിയുടെ പരിസരം എന്നിവ അധ്യാപകരും, മറ്റു ജീവനക്കാരും , സന്നദ്ധ സംഘടനകളും, വിദ്യാർത്ഥികളും, ചേർന്ന് ശുചീകരിച്ചു. മുൻവർഷങ്ങളിലെപ്പോലെ മഴക്കാലം എത്തുംമുമ്പ് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തയ്യാറായ മുഴുവൻ പേരെയും എം. എൽ.എ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362784/cleaning-programm)