---
title: "അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം  നിർവ്വഹിച്ചു"
english_title: "aksharonnathi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362780/aksharonnathi"
published_at: "2026-05-30T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ac5606df16_Untitled-2-web.jpg"
keywords: []
---

# അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം  നിർവ്വഹിച്ചു

> **Lead Summary:** പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും, ലൈബ്രറികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നടുവിൽ ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ കോട്ടയംതട്ട് സാമൂഹ്യ പഠന കേന്ദ്രത്തിൽവച്ചു നടത്തി. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിപ്പറമ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസ്സി ഷിജി വട്ടക്കാട്ട്‌ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഠനമുറിയിലേക്കുള്ളപുസ്തകങ്ങൾ lTDP ഫെസിലിറ്റേറ്റർ അനീഷ് കെ.കെ ഏറ്റുവാങ്ങി. യോഗത്തിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ മിനി ജോയ് സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ സെക്രട്ടറി പ്രകാശൻ. കെ , വാർഡ് മെമ്പർ മിനി മാത്യു എന്നിവർ സംസാരിച്ചു.

## Article Content

പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും, ലൈബ്രറികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നടുവിൽ ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ കോട്ടയംതട്ട് സാമൂഹ്യ പഠന കേന്ദ്രത്തിൽവച്ചു നടത്തി. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിപ്പറമ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസ്സി ഷിജി വട്ടക്കാട്ട്‌ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഠനമുറിയിലേക്കുള്ളപുസ്തകങ്ങൾ lTDP ഫെസിലിറ്റേറ്റർ അനീഷ് കെ.കെ ഏറ്റുവാങ്ങി. യോഗത്തിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ മിനി ജോയ് സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ സെക്രട്ടറി പ്രകാശൻ. കെ , വാർഡ് മെമ്പർ മിനി മാത്യു എന്നിവർ സംസാരിച്ചു.

പഠന കേന്ദ്ര പരിധിയിൽ വരുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ നിറഞ്ഞ സാന്നിധ്യമായി. RGSA ജില്ല പ്രൊജക്ട് മാനേജർ, ബ്ലോക്ക് കോ ഓഡിനേറ്റർമാർ, ബ്ലോക്ക് പഞ്ചായത്ത് ഉദ്ദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. തളിപ്പറമ്പ ബ്ലോക്ക് കോർഡിനേറ്റർ രേഷ്മ നന്ദി പറഞ്ഞു.വരും ദിവസങ്ങളിലും അക്ഷരോന്നതി പ്രവർത്തനങ്ങൾ വ്യാപിക്കുന്നതായും കൂടുതൽ പഠനമുറികളിൽ പുസ്തകങ്ങൾ വിതരണം ചെയ്യുന്നതാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362780/aksharonnathi)