---
title: "16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും : തളിപ്പറമ്പ് അതിവേഗപോക്സോ കോടതിയുടെ ആദ്യത്തെ ജീവപര്യന്തം ശിക്ഷാവിധി"
english_title: "Thalipparamb fastrack court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36271/thalipparamb-fastrack-court"
published_at: "2022-04-07T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e71eb8b5c8_images-2022-04-06T125345.815.jpeg.jpg"
keywords: []
---

# 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും : തളിപ്പറമ്പ് അതിവേഗപോക്സോ കോടതിയുടെ ആദ്യത്തെ ജീവപര്യന്തം ശിക്ഷാവിധി

> **Lead Summary:** **തളിപ്പറമ്പ്: **പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെ ആദ്യത്തെ ജീവപര്യന്തം ശിക്ഷാവിധി ആണിത്.

## Article Content

**തളിപ്പറമ്പ്: **പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെ ആദ്യത്തെ ജീവപര്യന്തം ശിക്ഷാവിധി ആണിത്.

2015ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂൾ ഓണാവധി സമയത്ത് ഓർഗൺ പഠിക്കാൻ പോയ 16 കാരിയെ അധ്യാപകൻ സ്ഥാപനത്തിൽ വച്ച് പല തവണകളിലായി ബലാൽത്സംഗം ചെയ്തു എന്നാണ് കേസ്.

കാർത്തികപുരം സ്വദേശി ജിജി ജേക്കബിനാണ് കേസിൽ തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സി. മുജീബ് റഹിമാൻ ശിക്ഷ വിധിച്ചത്. ജീവപര്യന്തം കഠിന തടവ് ശിക്ഷക്ക് പുറമെ 1 ലക്ഷം രൂപ പിഴയും, പ്രതി എടുത്ത പെൺകുട്ടിയുടെ ഫോട്ടോ മറ്റുള്ളവരെ കാണിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിന് 2 വർഷം കഠിന തടവും വിധിച്ചു.

അന്നത്തെ ആലക്കോട് സി.ഐ ആയിരുന്ന പി.കെ സുധാകരനാണ് കേസ് അന്വേഷിച്ചത്. 15 സാക്ഷികളെയും 18 ഓളം രേഖകളും കേസുമായി ബന്ധപ്പെട്ട് ഹാജരാക്കി. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രൊസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36271/thalipparamb-fastrack-court)