---
title: "കല്ലിൽ കാർ ഇടിച്ച് തകർത്തത് ചോദ്യം ചെയ്ത വിരോധത്തിൽ ദമ്പതികളെ മർദ്ദിച്ച കാർ ഡ്രൈവർക്കെതിരെ കേസ് "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362567/case"
published_at: "2026-05-29T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കല്ലിൽ കാർ ഇടിച്ച് തകർത്തത് ചോദ്യം ചെയ്ത വിരോധത്തിൽ ദമ്പതികളെ മർദ്ദിച്ച കാർ ഡ്രൈവർക്കെതിരെ കേസ് 

> **Lead Summary:** മയ്യിൽ: വീടിൻ്റെ അതിർത്തിയിൽ കെട്ടിയ കല്ലിൽ കാർ ഇടിച്ച് തകർത്തത് ചോദ്യം ചെയ്ത വിരോധത്തിൽ ദമ്പതികളെ മർദ്ദിച്ച കാർ ഡ്രൈവർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ചേലേരി എടക്കൈ തോട് സ്വദേശി ബി എം കേശവൻ്റെ പരാതിയിലാണ് മയ്യിൽ പോലീസ് കേസെടുത്തത്.28 ന് വൈകുന്നേരം 4 മണിക്കാണ് സംഭവം.

## Article Content

മയ്യിൽ: വീടിൻ്റെ അതിർത്തിയിൽ കെട്ടിയ കല്ലിൽ കാർ ഇടിച്ച് തകർത്തത് ചോദ്യം ചെയ്ത വിരോധത്തിൽ ദമ്പതികളെ മർദ്ദിച്ച കാർ ഡ്രൈവർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ചേലേരി എടക്കൈ തോട് സ്വദേശി ബി എം കേശവൻ്റെ പരാതിയിലാണ് മയ്യിൽ പോലീസ് കേസെടുത്തത്.28 ന് വൈകുന്നേരം 4 മണിക്കാണ് സംഭവം.

അതിർത്തി കല്ല് കാർ ഇടിച്ച് തകർത്തത് ചോദ്യം ചെയ്ത വിരോധത്തിൽ കെ എൽ. 13.എ.ഡബ്ല്യു. 6915 നമ്പർ കാർഡ്രൈവർ പരാതിക്കാരനെ കൈകൊണ്ട് മുഖ ത്തടിക്കുകയും തടയാൻ ശ്രമിച്ച ഭാര്യ ശ്രീജ (52) യുടെ ഇടതു കൈപിടിച്ചു തിരിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362567/case)