---
title: "തമിഴ്നാട് സ്വദേശി ട്രെയിനിൽ നിന്നും വീണു മരിച്ചു"
english_title: "train incident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362507/train-incident"
published_at: "2026-05-29T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a194d3a18894_download_(2).jfif"
keywords: []
---

# തമിഴ്നാട് സ്വദേശി ട്രെയിനിൽ നിന്നും വീണു മരിച്ചു

> **Lead Summary:** **പയ്യന്നൂർ:** യാത്രക്കിടെ തമിഴ്നാട് സ്വദേശി ട്രെയിനിൽ നിന്നും വീണു മരിച്ചു. തമിഴ്നാട് രാമനാഥപുരം തെങ്കാശിമഠം അന്തോണിയപുരം സ്വദേശി സ്റ്റാൻലി ലിയോൺ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ പയ്യന്നൂർ റെയിൽവെ സ്റ്റേഷന് തെക്ക് ഭാഗത്താണ് സംഭവം. മംഗലാപുരം സെൻട്രലിൽ നിന്നും പാലക്കാട്ടേക്ക് ജനറൽ കമ്പാർട്ട്മെൻ്റിൽ യാത്രചെയ്യവേയായിരുന്നു അപകടം. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

## Article Content

**പയ്യന്നൂർ:** യാത്രക്കിടെ തമിഴ്നാട് സ്വദേശി ട്രെയിനിൽ നിന്നും വീണു മരിച്ചു. തമിഴ്നാട് രാമനാഥപുരം തെങ്കാശിമഠം അന്തോണിയപുരം സ്വദേശി സ്റ്റാൻലി ലിയോൺ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ പയ്യന്നൂർ റെയിൽവെ സ്റ്റേഷന് തെക്ക് ഭാഗത്താണ് സംഭവം. മംഗലാപുരം സെൻട്രലിൽ നിന്നും പാലക്കാട്ടേക്ക് ജനറൽ കമ്പാർട്ട്മെൻ്റിൽ യാത്രചെയ്യവേയായിരുന്നു അപകടം. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362507/train-incident)