---
title: "ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട് പോകും, പെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തെ പോർട്ട് ഹബ്ബാക്കി മാറ്റും, കൃഷിക്ക് പ്രാധാന്യം നൽകും, സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനവുമായി ഗവർണർ"
english_title: "governer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362458/governer"
published_at: "2026-05-29T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19270ca5c37_Untitled-2-web.jpg"
keywords: []
---

# ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട് പോകും, പെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തെ പോർട്ട് ഹബ്ബാക്കി മാറ്റും, കൃഷിക്ക് പ്രാധാന്യം നൽകും, സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനവുമായി ഗവർണർ

> **Lead Summary:** **തിരുവനന്തപുരം: **വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് നിയമസഭയിൽ സർക്കാരിന്റെ നയപ്രഖ്യാപനം നടത്തുന്നത്. വിഷു ആഘോഷം രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗത്തിന് തുടക്കമിട്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി.

## Article Content

**തിരുവനന്തപുരം: **വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് നിയമസഭയിൽ സർക്കാരിന്റെ നയപ്രഖ്യാപനം നടത്തുന്നത്. വിഷു ആഘോഷം രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗത്തിന് തുടക്കമിട്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി.

സാമ്പത്തിക മേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന ഗവര്‍ണര്‍ പറഞ്ഞു. ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടുപോകും. പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും. കേരളത്തെ പോര്‍ട്ട് ഹബ്ബാക്കി മാറ്റും. കൃഷിക്ക് പ്രാധാന്യം നല്‍കും.

ചെറുകിട വ്യവസായ സംരംഭങള്‍ക്ക് സഹായം നല്‍കും.റബ്ബര്‍ അടക്കമുള്ളവയുടെ താങ്ങുവില ഉയര്‍ത്തും.വന്യജീവി പ്രശ്‌നത്തിന് പരിഹാരം കാണും. സ്ത്രീ ക്ഷേമത്തിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കും.കയറ്റുമതി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.സഹകരണ മേഖലയെ അഴിമതിമുക്തമാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362458/governer)