---
title: "കരിമ്പത്ത് നവവധുവായ നൃത്താധ്യാപിക ഭർതൃവീട്ടിൽ മരിച്ച നിലയിൽ"
english_title: "sucide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362446/sucide"
published_at: "2026-05-29T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a191fb253b6b_Untitled-2-web.jpg"
keywords: []
---

# കരിമ്പത്ത് നവവധുവായ നൃത്താധ്യാപിക ഭർതൃവീട്ടിൽ മരിച്ച നിലയിൽ

> **Lead Summary:** **കണ്ണൂർ: **ഭർതൃവീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. നൃത്താധ്യാപികയായ സാന്ദ്രതാര ആണ് മരണപ്പെട്ടത്. കരിമ്പത്തെ ആകാശ് മോഹന്റെ ഭാര്യയാണ്. ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

## Article Content

**കണ്ണൂർ: **ഭർതൃവീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. നൃത്താധ്യാപികയായ സാന്ദ്രതാര ആണ് മരണപ്പെട്ടത്. കരിമ്പത്തെ ആകാശ് മോഹന്റെ ഭാര്യയാണ്. ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നാലുമാസം മുൻപായിരുന്നു സാന്ദ്രതാരയുടെയും ആകാശിന്റെയും വിവാഹം. കൊല്ലം സ്വദേശിയായ സാന്ദ്രതാരയുടെ കുടുംബം മുൻപ് തളിയിൽ താമസക്കാരായിരുന്നു, നിലവിൽ ബാവുപ്പറമ്പിലാണ് താമസം.

സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362446/sucide)