---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം"
english_title: "kottyoor ulsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362193/kottyoor-ulsavam"
published_at: "2026-05-27T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1700961f2cb_images.jfif"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം

> **Lead Summary:** **കൊട്ടിയൂർ: **വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം എർപ്പെടുത്തിയതായി കേളകം പോലീസ് അറിയിച്ചു. നെയ്യാട്ടം നടക്കുന്ന മെയ് 28 മുതൽ ജൂൺ 24 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഭാരവാഹനങ്ങൾ നെടുംപൊയിൽ-പേരിയ ചുരം റോഡിലൂടെ പോകണമെന്നാണ് നിർദേശം.

## Article Content

**കൊട്ടിയൂർ: **വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം എർപ്പെടുത്തിയതായി കേളകം പോലീസ് അറിയിച്ചു. നെയ്യാട്ടം നടക്കുന്ന മെയ് 28 മുതൽ ജൂൺ 24 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഭാരവാഹനങ്ങൾ നെടുംപൊയിൽ-പേരിയ ചുരം റോഡിലൂടെ പോകണമെന്നാണ് നിർദേശം.

വയനാട്ടിൽ നിന്നും പാൽചുരം വഴി കൊട്ടിയൂരിലേക്ക് വരുന്ന വാഹനങ്ങൾ തിരികെ നെടുംപൊയിൽ-പേരിയ ചുരം വഴി പോകണമെന്നും പോലീസ് അറിയിച്ചു. ഉത്സവത്തിനോടനുബന്ധിച്ചുണ്ടാകുന്ന വൻ ജനത്തിരക്ക് നിയന്ത്രിക്കാൻ കന്നഡ സംസാരിക്കാനറിയുന്നവരടക്കം 600 പോലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362193/kottyoor-ulsavam)