---
title: "യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾക്കെതിരെ കേസ്"
english_title: "case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362033/case"
published_at: "2026-05-27T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a166b3e4fe72_download_(1).jfif"
keywords: []
---

# യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി 34,30,000 രൂപയും അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി 34,30,000 രൂപയും അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വരക്ഷേത്രത്തിന് സമീപം സി.എം.ആര്‍. ഐസ ഡയമണ്ട് ഹില്‍സില്‍ സിയോണ്‍ വില്ല നമ്പര്‍-20 ലെ മായ കുത്തുളിയില്‍ ചാക്കോ(39)യുടെ പരാതിയിൽ ഡോ.ആന്റണി അഗസ്റ്റിന്‍ എന്നയാൾക്കെതിരെയാണ് കേസ്.

2021 ജനുവരിയില്‍ ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന മായയെ ചതിക്കണമെന്ന ഉദ്ദേശത്തോടെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഡോ.ആന്റണി അഗസ്റ്റിന്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പല തവണകളായി നേരിട്ടും ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേനയും പണം തട്ടിയെടുത്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362033/case)