---
title: "പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി"
english_title: "One quintal of fake bio-carry bags seized in Payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361966/one-quintal-of-fake-bio-carry-bags-seized-in-payyannur"
published_at: "2026-05-26T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a159bb7473dc_news-card.jpg"
keywords: []
---

# പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ പയ്യന്നൂർ കോക്കാനിശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന ഷേണായി ഏജൻസീസ് എന്ന സ്ഥാപനത്തിൽ നിന്നും 91 കിലോ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി. ഇക്കോ ഇ. ടി ടെക്ക് എന്ന ബ്രാന്റിന്റെ വ്യാജ ബയോ ക്യാരി ബാഗുകൾ ആണ് പിടികൂടിയത്. ഇക്കോ ടെക്ക് എന്ന ബ്രാന്റിന്റെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റിന്റെ ക്യു ആർ കോഡ് പതിപ്പിച്ചാണ് വ്യാജ ഉൽപ്പന്നം വിപണിയിൽ കച്ചവടം നടത്തി വന്നിരുന്നത്.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ പയ്യന്നൂർ കോക്കാനിശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന ഷേണായി ഏജൻസീസ് എന്ന സ്ഥാപനത്തിൽ നിന്നും 91 കിലോ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി. ഇക്കോ ഇ. ടി ടെക്ക് എന്ന ബ്രാന്റിന്റെ വ്യാജ ബയോ ക്യാരി ബാഗുകൾ ആണ് പിടികൂടിയത്. ഇക്കോ ടെക്ക് എന്ന ബ്രാന്റിന്റെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റിന്റെ ക്യു ആർ കോഡ് പതിപ്പിച്ചാണ് വ്യാജ ഉൽപ്പന്നം വിപണിയിൽ കച്ചവടം നടത്തി വന്നിരുന്നത്.

സ്ക്വാഡ് ഡൈ ക്ലോറോ മീതേൻ ടെസ്റ്റ് നടത്തി വ്യാജ ഉൽപ്പന്നം ആണെന്ന് സ്ഥിരീകരിച്ചു. വ്യാജ ബയോ ക്യാരി ബാഗുകൾ പിടിച്ചെടുക്കുകയും രണ്ടാം തവണയും നിയമലംഘനം നടത്തിയതിനു സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ലാൽ എ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361966/one-quintal-of-fake-bio-carry-bags-seized-in-payyannur)