---
title: "മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്"
english_title: "Case filed against Mattul native "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361965/case-filed-against-mattul-native"
published_at: "2026-05-26T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a159aef3c13c_images.jfif"
keywords: []
---

# മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

> **Lead Summary:** **മാട്ടൂൽ:**മുക്ക് പണ്ടം പണയം വച്ച് ബാങ്കിൽ നിന്ന് 12.68 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. മാട്ടൂൽ മടക്കരയിലെ കുപ്പുരയിൽ ഹൗസിൽ ജാഫർ സാദിഖിനെ നെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.

## Article Content

**മാട്ടൂൽ:**മുക്ക് പണ്ടം പണയം വച്ച് ബാങ്കിൽ നിന്ന് 12.68 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. മാട്ടൂൽ മടക്കരയിലെ കുപ്പുരയിൽ ഹൗസിൽ ജാഫർ സാദിഖിനെ നെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.

2026 മാർച്ച് 23 നും മെയ് 16നുമിടയിൽ നാല് ദിവസങ്ങളിലായാണ് ഇയാൾ ബാങ്കിൽ സ്വർണമാണെന്ന വ്യാജേന മുക്കുപണ്ടം കൊണ്ടുണ്ടാക്കിയ 16 വളകൾ കേരള ഗ്രാമീൺ ബാങ്കിന്റെ മാട്ടൂൽ ശാഖയിൽ പണയം വച്ചത്. 12,68,000 രൂപയാണ് കൈപ്പറ്റി യത്. കഴിഞ്ഞ ദിവസം പണയപ്പണ്ടങ്ങളിൽ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് വളകൾ മുക്കു പണ്ടമാണെന്ന് മനസി ലായത്. തുടർന്ന് ബാങ്ക് ശാഖ മാനേജർ സിൻഷ ബി.നമ്പ്യാർ പഴയങ്ങാടി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. പല തവണ മുക്കു പണ്ടങ്ങൾ പണയപ്പെടുത്തിയിട്ടും ഒരിക്കൽ പോലും സ്വർണമല്ലെന്ന് തിരിച്ചറിയാൻ സാധിക്കാത്തതിലെ ദുരൂഹതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361965/case-filed-against-mattul-native)