---
title: "യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 14 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചു;  രണ്ടു പേർക്കെതിരെ കേസെടുത്തു"
english_title: "A case was registered against two people"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361731/a-case-was-registered-against-two-people"
published_at: "2026-05-25T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a145158c488a_download_(1).jfif"
keywords: []
---

# യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 14 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചു;  രണ്ടു പേർക്കെതിരെ കേസെടുത്തു

> **Lead Summary:** **ഉളിക്കൽ: **യു.കെ.യിലേക്ക് കെയർ ടേക്കർ വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 14 ലക്ഷം രൂപ കൈപ്പറ്റിയശേഷം വ്യാജ എഗ്രിമെൻ്റ് തയാറാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. ഉളിക്കൽ സ്വദേശിനി എം.എസ് ആതിര യുടെ പരാതിയിലാണ് തൃശൂർ പട്ടുരയ്ക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബി ഐ. സ്‌കിൽഡ് എമിഗ്രേഷൻ സർവീസസ് മാനേജിംഗ് ഡയരക്ടർ ആദിത്യ അബ്രഹാം , ബിനു എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിനു പോലീസ് കേസെടുത്തത്.

## Article Content

**ഉളിക്കൽ: **യു.കെ.യിലേക്ക് കെയർ ടേക്കർ വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 14 ലക്ഷം രൂപ കൈപ്പറ്റിയശേഷം വ്യാജ എഗ്രിമെൻ്റ് തയാറാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. ഉളിക്കൽ സ്വദേശിനി എം.എസ് ആതിര യുടെ പരാതിയിലാണ് തൃശൂർ പട്ടുരയ്ക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബി ഐ. സ്‌കിൽഡ് എമിഗ്രേഷൻ സർവീസസ് മാനേജിംഗ് ഡയരക്ടർ ആദിത്യ അബ്രഹാം , ബിനു എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിനു പോലീസ് കേസെടുത്തത്.

വിസവാഗ്ദാനം നൽകി 2022 സപ്തംബർ മാസം 5 തവണകളായി 14 ലക്ഷം രൂപ പ്രതികൾ നടത്തിവരുന്ന ബി ഐ സ്‌കിൽഡ് ഇൻ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ പേരിൽ കൈക്കലാക്കിയ ശേഷം നാളിതുവരെയും വാഗ്ദാനം ചെയ്ത വിസയോ കൈപ്പറ്റിയ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361731/a-case-was-registered-against-two-people)