---
title: "ബക്കളത്തും പുന്നക്കുളങ്ങരയിലും തെരുവുനായ ആക്രമണം; 13 പേർക്ക് പരിക്ക്"
english_title: "stray dog attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361713/stray-dog-attack"
published_at: "2026-05-25T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1435390ce36_news-card.jpg"
keywords: []
---

# ബക്കളത്തും പുന്നക്കുളങ്ങരയിലും തെരുവുനായ ആക്രമണം; 13 പേർക്ക് പരിക്ക്

> **Lead Summary:** **

## Article Content

**

തളിപ്പറമ്പ്: **ബക്കളം, പുന്നക്കുളങ്ങര പ്രദേശങ്ങളിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണം. സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ 13 പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റ എല്ലാവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും കൈകാലുകളിലും മുഖത്തും നായ കടിച്ചുപറിച്ച നിലയിലാണ്.

​ഞായറാഴ്ചയാണ് പ്രദേശത്തെ ഭീതിയിലാഴ്ത്തി ഒരു തെരുവുനായ തുടർച്ചയായ ആക്രമണമുണ്ടായത്. വഴിനടന്നുപോയവർക്കും വീട്ടുപറമ്പിൽ നിന്നവർക്കുമെല്ലാം കടിയേറ്റു.

​പരിക്കേറ്റവർ:​ബക്കളം സ്വദേശികൾ: കമല (70), സുരേശൻ (65), രോഹിണി (67), ലിജിഷ് (33)​പുന്നക്കുളങ്ങര സ്വദേശികൾ: രാധിക (55), മോഹനൻ (65), അജിത (50)​മറ്റു പ്രദേശങ്ങളിലുള്ളവർ: ജിഷ്ണു (29), യശോദ (75), തങ്കമണി (65), സിന (48), സജിത്ത് (46, മുല്ലക്കൊടി).പലരുടെയും പരിക്ക് അതീവ ഗുരുതരമാണ്. നായയുടെ ആക്രമണത്തിൽ ഭയന്നോടിയവർക്കും പിറകെചാടി കടിച്ചിട്ടുണ്ട് ഇവർക്ക് പരിയാരം ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.നഗരസഭാ അധികൃതർ ആശുപത്രി സന്ദർശിച്ചു.

​വിവരമറിഞ്ഞതിനെ തുടർന്ന് ആന്തൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ പി.കെ. ശ്യാമള (സതീദേവി), വൈസ് ചെയർമാൻ കെ.പി. വിനോദ് എന്നിവർ പരിയാരം മെഡിക്കൽ കോളേജിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു.​പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361713/stray-dog-attack)