---
title: "ഗാർഹിക പീഡനം ;ഭർത്താവിനും മാതാപിതാക്കൾക്കും സഹോദരങ്ങളും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു"
english_title: "Domestic violence"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36171/domestic-violence"
published_at: "2022-04-06T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d9969dcbd3_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# ഗാർഹിക പീഡനം ;ഭർത്താവിനും മാതാപിതാക്കൾക്കും സഹോദരങ്ങളും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു

> **Lead Summary:** **വളപട്ടണം: **വിവാഹ ശേഷം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു വരുന്നതിനിടെ കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് ഭർത്താവും കുടുംബാംഗങ്ങളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കും സഹോദരങ്ങളും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു.

## Article Content

**വളപട്ടണം: **വിവാഹ ശേഷം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു വരുന്നതിനിടെ കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് ഭർത്താവും കുടുംബാംഗങ്ങളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കും സഹോദരങ്ങളും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു.

കണ്ണൂർ എളയാവൂരിൽ താമസിക്കുന്ന 27കാരിയുടെ പരാതിയിലാണ് ഭർത്താവ് അജിത്, മാതാപിതാക്കൾ, സഹോദരിക്കും സഹോദരനുമെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്.2012 എപ്രിൽ 23നായിരുന്നു വിവാഹം .പിന്നീട് കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36171/domestic-violence)