---
title: "ഇരുനില വീടിൻ്റെ മേൽക്കൂരയിൽ നിന്നും താഴേക്ക് പതിച്ച നിർമ്മാണ തൊഴിലാളിക്ക് തുണയായി കൂടെ ജോലി ചെയ്ത് കോണ്ടിരുന്ന അയൽവാസി"
english_title: "Rescue "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361476/rescue"
published_at: "2026-05-24T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1309b743a07_1000569769.jpg"
keywords: []
---

# ഇരുനില വീടിൻ്റെ മേൽക്കൂരയിൽ നിന്നും താഴേക്ക് പതിച്ച നിർമ്മാണ തൊഴിലാളിക്ക് തുണയായി കൂടെ ജോലി ചെയ്ത് കോണ്ടിരുന്ന അയൽവാസി

> **Lead Summary:** തലശ്ശേരി:-പാനൂരിനടുത്ത തൂവ്വക്കുന്നിലെ കല്ലുമ്മൽ പള്ളിക്ക് സമീപത്തെ വലിയ പീടികയിൽ ഷൗക്കത്തിൻ്റെ ഇരുനില വീടിൻ്റെ ഓട് മാറ്റുന്നതിനിടയിൽ വളയം സ്വദേശിയായ നിർമ്മാണ തൊഴിലാളി ചന്ദ്രി ബാലൻസ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നു

## Article Content

തലശ്ശേരി:-പാനൂരിനടുത്ത തൂവ്വക്കുന്നിലെ കല്ലുമ്മൽ പള്ളിക്ക് സമീപത്തെ വലിയ പീടികയിൽ ഷൗക്കത്തിൻ്റെ ഇരുനില വീടിൻ്റെ ഓട് മാറ്റുന്നതിനിടയിൽ വളയം സ്വദേശിയായ നിർമ്മാണ തൊഴിലാളി ചന്ദ്രി ബാലൻസ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നു

ഈ സമയം താഴെ നിന്ന് കപ്പിയും കയറും ഉപയോഗിച്ച് ഓട് ശേഖരിച്ച് വാഹനത്തിലേക്ക് മാറ്റുകയായിരുന്ന, കൂടെ ജോലി ചെയ്യുകയായിരുന്ന അയൽ വാസി 

രഞ്ചിഷ് നിലം പതിക്കുന്നതിന് മുൻപ് പിടി കൂടുകയായിരുന്നു. ഇതോടെ ചെറിയ പരിക്കുകളോടെ രക്ഷപെടാൻ ചന്ദ്രിക്ക് സാധിച്ചു.സമയോചിതമായ ഇടപെട്ട രഞ്ചിഷിൻ്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് വീട്ടുകാരും ഒപ്പം നാട്ടുകാരും ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361476/rescue)