---
title: "യുവാവിനെ കത്തികൊണ്ട് കുത്തി; പ്രതി വധശ്രമ കേസിൽ അറസ്റ്റിൽ"
english_title: "Defendant arrested in attempted murder case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36132/defendant-arrested-in-attempted-murder-case"
published_at: "2022-04-06T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d6a0a8b715_DSC_7464 (1).JPG"
keywords: []
---

# യുവാവിനെ കത്തികൊണ്ട് കുത്തി; പ്രതി വധശ്രമ കേസിൽ അറസ്റ്റിൽ

> **Lead Summary:** **പരിയാരം :** കർണ്ണാടകയിൽ നിന്നുമെത്തിയ മീൻപിടുത്തക്കാരായ സംഘത്തിലെ യുവാവിനെ മദ്യലഹരിയിൽ കത്തികൊണ്ട് കഴുത്തിന് കുത്തിയ മൈസൂർ സ്വദേശി വധശ്രമ കേസിൽ അറസ്റ്റിൽ. മൈസൂർ ഹുൻസൂരിലെ ഡി.കെ. അർജുനനെ യാണ് പരിയാരം പോലീസ് ഇൻസ്പെക്ടർ കെ.വി.ബാബുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

## Article Content

**പരിയാരം :** കർണ്ണാടകയിൽ നിന്നുമെത്തിയ മീൻപിടുത്തക്കാരായ സംഘത്തിലെ യുവാവിനെ മദ്യലഹരിയിൽ കത്തികൊണ്ട് കഴുത്തിന് കുത്തിയ മൈസൂർ സ്വദേശി വധശ്രമ കേസിൽ അറസ്റ്റിൽ. മൈസൂർ ഹുൻസൂരിലെ ഡി.കെ. അർജുനനെ യാണ് പരിയാരം പോലീസ് ഇൻസ്പെക്ടർ കെ.വി.ബാബുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

കത്തിക്കുത്തിൽ സാരമായി പരിക്കേറ്റ കർണ്ണാടക കാർവാർ സ്വദേശി നാം ദേവിനെ (48) പരിയാരത്തെ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.

പുഴയിൽ മീൻ പിടിച്ചു ഉപജീവനം നടത്തുന്ന സംഘത്തിലെ സഹോദരനെ കാണാൻ കൊല്ലം ശാസ്താംകോട്ടയിൽ നിന്നും എത്തിയതായിരുന്നു നാംദേവ്. കണ്ടോന്താർ കള്ളുഷാപ്പിന് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പതിവുപോലെ ടൗണിൽ മത്സ്യ വില്പന കഴിഞ്ഞെത്തിയതായിരുന്നു.

മദ്യലഹരിയിൽ വാക്കേറ്റത്തിനിടെ അർജുനൻ കത്തി കൊണ്ട് നാം ദേവിൻ്റെ കഴുത്തിൽ കുത്തുകയായിരുന്നു. കുത്തേറ്റ നാം ദേവിനെ ആശുപത്രിയിലെത്തിച്ച നാട്ടുകാർ പരിയാരം പോലീസിലും വിവരമറിയിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് അർജുനനെ കസ്റ്റഡിയിലെടുത്തു.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാം ദേവിൻ്റെ മൊഴിയെടുത്ത പോലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36132/defendant-arrested-in-attempted-murder-case)