---
title: "സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്"
english_title: "bus accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361312/bus-accident"
published_at: "2026-05-23T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11caa59be2e_Untitled-2_web.jpg"
keywords: []
---

# സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്. ഇന്നലെ ബക്കളം പാർതാസിന് മുൻഭാഗത്ത് വച്ചാണ് അപകടം. തളിപ്പറമ്പ് ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് സർവീസ് റോഡിൽ കൂടി പോവുകയായിരുന്ന KL 58 AN 4300 നമ്പർ സ്വകാര്യ ബസ്സിൽ അതേ ദിശയിൽ അശ്രദ്ധമായി അപകടം വരത്തക്ക വിധത്തിൽ ഓടിച്ചു വന്ന KL 15 A 0177 RSK 654 നമ്പർ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്:** സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്. ഇന്നലെ ബക്കളം പാർതാസിന് മുൻഭാഗത്ത് വച്ചാണ് അപകടം. തളിപ്പറമ്പ് ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് സർവീസ് റോഡിൽ കൂടി പോവുകയായിരുന്ന KL 58 AN 4300 നമ്പർ സ്വകാര്യ ബസ്സിൽ അതേ ദിശയിൽ അശ്രദ്ധമായി അപകടം വരത്തക്ക വിധത്തിൽ ഓടിച്ചു വന്ന KL 15 A 0177 RSK 654 നമ്പർ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.

അപകടത്തിൽ സ്വകാര്യ ബസ്സിന് കേടുപാടുകൾ സംഭവിച്ചു. കണ്ടക്ടറുടെ പരാതിയിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361312/bus-accident)