---
title: "ഭാര്യക്ക് മയക്കുമരുന്ന് നൽകി ഭർത്താവിൻ്റെ ഒത്താശയോടെ പീഡിപ്പിച്ച സുഹൃത്തിനും ഭർത്താവിനുമെതിരെ കേസ്"
english_title: "Case against a friend and husband"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36130/case-against-a-friend-and-husband"
published_at: "2022-04-06T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d691b56533_download.jpg"
keywords: []
---

# ഭാര്യക്ക് മയക്കുമരുന്ന് നൽകി ഭർത്താവിൻ്റെ ഒത്താശയോടെ പീഡിപ്പിച്ച സുഹൃത്തിനും ഭർത്താവിനുമെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **സുഹൃത്തുമായി വീട്ടിലെത്തി ശീതളപാനീയത്തിൽ ലഹരിമരുന്ന് നൽകി ഭർത്താവിൻ്റെ ഒത്താശയോടെ സുഹൃത്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും സുഹൃത്തിനുമെതിരെ ബലാൽസംഗത്തിന് തളിപ്പറമ്പ പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **സുഹൃത്തുമായി വീട്ടിലെത്തി ശീതളപാനീയത്തിൽ ലഹരിമരുന്ന് നൽകി ഭർത്താവിൻ്റെ ഒത്താശയോടെ സുഹൃത്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും സുഹൃത്തിനുമെതിരെ ബലാൽസംഗത്തിന് തളിപ്പറമ്പ പോലീസ് കേസെടുത്തു.

തളിപ്പറമ്പ പന്നിയൂർ പള്ളിവയൽ സ്വദേശിനിയായ 33കാരിയുടെ പരാതിയിലാണ് കരിമ്പം സ്വദേശി മദനി (40) സുഹൃത്ത് തളിപ്പറമ്പ ടൗണിന് സമീപത്തെഅഷറഫ് എന്നിവർക്കെതിരെ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തത്.

2006 ഒക്ടോബർ മാസത്തിലാണ് പരാതിക്ക് ആസ്പദമായ സംഭവങ്ങൾക്ക് തുടക്കം. ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിലെത്തി സംഭവ ദിവസം സുഹൃത്തുമായി രാവിലെ വീട്ടിലെത്തിയ ശേഷം കുടിക്കാനുള്ള ശീതളപാനീയത്തിൽ ലഹരിമരുന്ന് കലക്കി നൽകിയതായും കിടപ്പുമുറിയിൽ തളർന്നുറങ്ങിയ തന്നെ ഭർത്താവിൻ്റെ സുഹൃത്തായ അഷറഫ് പീഡിപ്പിക്കുകയും ഉണർന്നപ്പോൾ ഇയാൾ കട്ടിലിൽ തൻ്റെ അരികിൽ ഉറങ്ങുന്നതായും കണ്ടുവെന്നും പിന്നീട് പണം നൽകി സ്ഥലം വിട്ടെന്നും പരാതിയിൽ പറയുന്നു.

ഈ സമയം ഒന്നര വയസുള്ള കുട്ടിയുടെ അമ്മയാണെന്നും പരാതിയിലുണ്ട്. സുഹൃത്തായ അഷറഫ് പിന്നീട് പലപ്പോഴും വന്നു പോയിരിന്നുവെന്നും വിനോദ സഞ്ചാരത്തിനെന്ന വ്യാജേന ഭർത്താവ് ബൈക്കിൽ കയറ്റി കൊണ്ടു പോകുന്നതിനിടെ വൈതൽമലക്ക് സമീപം വെച്ച് ബൈക്കിൽനിന്ന് തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്നും 2021 വരെയുള്ള കാലയളവിൽ പീഡനം തുടർന്നുവെന്നും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം ഡിവൈ.എസ്.പി.ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36130/case-against-a-friend-and-husband)