---
title: "ദുബായിൽ വാഹനാപകടത്തിൽ അഴീക്കോട് സ്വദേശിനിയും മകളും മരിച്ചു "
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361272/accident"
published_at: "2026-05-23T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1188e8e35b5_1000566395.jpg"
keywords: []
---

# ദുബായിൽ വാഹനാപകടത്തിൽ അഴീക്കോട് സ്വദേശിനിയും മകളും മരിച്ചു 

> **Lead Summary:** കണ്ണൂർ: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ അഴീക്കോട് സ്വദേശിനിയായ യുവതിക്കും അഞ്ച് വയസ്സുകാരിയായ മകൾക്കും ദാരുണാന്ത്യം. അഴീക്കോട് പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം 'ആർഷ അഷിത'യിൽ ആർഷ , ഏകമകൾ റൂഹി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.

## Article Content

കണ്ണൂർ: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ അഴീക്കോട് സ്വദേശിനിയായ യുവതിക്കും അഞ്ച് വയസ്സുകാരിയായ മകൾക്കും ദാരുണാന്ത്യം. അഴീക്കോട് പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം 'ആർഷ അഷിത'യിൽ ആർഷ , ഏകമകൾ റൂഹി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.

കാറിൽ സാധനങ്ങൾ വാങ്ങാൻ ടൗണിലേക്ക് പോയതായിരുന്നു ഇരുവരും. സ്വന്തം കാർ പാർക്ക് ചെയ്ത ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു എന്നാണ് നാട്ടിൽ ലഭിച്ച വിവരം.

ഓൺലൈൻ ബിസിനസ്സ് നടത്തി വരികയായിരുന്ന ആർഷ, ഭർത്താവ് നിഹിലിനൊപ്പം വർഷങ്ങളായി ദുബായിലാണ് താമസം. നിഹിലിന്റെ അച്ഛനും സഹോദരനും കുടുംബവും ദുബായിൽ തന്നെയാണ് താമസിക്കുന്നത്. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ അടുത്ത ഫ്ലാറ്റിലുണ്ട്. അപകടവിവരമറിഞ്ഞ് ആർഷയുടെ അച്ഛൻ ടി.കെ. പുരുഷോത്തമനും അമ്മ ഗീതയും അഴീക്കോട്ട് നിന്ന് ദുബായിലേക്ക് തിരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361272/accident)