---
title: "പറശ്ശിനിക്കടവ് പീഡനക്കേസിൽ വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് പിടികൂടി"
english_title: "parassinikkadavu rape case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36127/parassinikkadavu-rape-case"
published_at: "2022-04-06T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d687ec07cb_DSC_7464 (1).JPG"
keywords: []
---

# പറശ്ശിനിക്കടവ് പീഡനക്കേസിൽ വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് പിടികൂടി

> **Lead Summary:** കോളിളക്കം സൃഷ്ടിച്ച പറശ്ശിനിക്കടവിലെ ലോഡ്ജിൽ വെച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി ഗൾഫിലേക്ക് കടന്ന പോക്സോ കേസിലെ പ്രതി വിമാന താവളത്തിൽ പിടിയിൽ.

## Article Content

കോളിളക്കം സൃഷ്ടിച്ച പറശ്ശിനിക്കടവിലെ ലോഡ്ജിൽ വെച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി ഗൾഫിലേക്ക് കടന്ന പോക്സോ കേസിലെ പ്രതി വിമാന താവളത്തിൽ പിടിയിൽ.

മാട്ടൂൽ സെൻട്രലിലെ പണ്ടാര തോട്ടത്തിൽ ഷിനോസിനെ (31) ആണ് പോലീസ് ഇൻസ്പെക്ടർ എം.ഇ രാജഗോപാലിൻ്റെ നേതൃത്വത്തിൽ എസ്.ഐ ശാർങധരനും സംഘവും അറസ്റ്റ് ചെയ്തത്.

കണ്ണൂർ വിമാന താവളത്തിൽ വെച്ച് ഇന്ന് രാവിലെ എമിഗ്രേഷൻ വിഭാഗം പിടികൂടി പഴയങ്ങാടി പോലീസിന് കൈമാറുകയായിരുന്നു. 2017ൽ 16 കാരിയായ പെൺകുട്ടിയെ മാട്ടൂലിൽ കൊണ്ടു വന്ന് പീഡിപ്പിച്ച കേസിൽ പിടിയിലാകുമെന്ന് മനസിലാക്കിയ യുവാവ് പിന്നീട് വിദേശത്തേക്ക് കടക്കുകയായിരുന്നു.

കേസെടുത്ത പോലീസ് പിന്നീട് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി വിമാന താവളത്തിലും മറ്റും കൈമാറിയിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36127/parassinikkadavu-rape-case)