---
title: "എസ്.എസ്.എഫ് തളിപ്പറമ്പ ഡിവിഷൻ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച 'മെഡോസ്‌' ലൈഫ് ക്യാമ്പ് സമാപിച്ചു"
english_title: "medows life camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361218/medows-life-camp"
published_at: "2026-05-23T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a115bdcd664f_news-card.jpg"
keywords: []
---

# എസ്.എസ്.എഫ് തളിപ്പറമ്പ ഡിവിഷൻ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച 'മെഡോസ്‌' ലൈഫ് ക്യാമ്പ് സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ: **എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർത്ഥികളുടെ അഭിരുചികൾ വളർത്തിയെടുക്കാനും കരിയർ മെച്ചപ്പെടുത്തുന്നതിനും എസ്.എസ്.എഫ് തളിപ്പറമ്പ ഡിവിഷൻ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച 'മെഡോസ്‌' ദി കരിയർ& ലൈഫ് ക്യാമ്പ് ഏഴാമൈലിൽ നടന്നു.മുൻ കൂട്ടി രജിസ്റ്റർ ചെയ്ത പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത്.

## Article Content

**തളിപ്പറമ്പ: **എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർത്ഥികളുടെ അഭിരുചികൾ വളർത്തിയെടുക്കാനും കരിയർ മെച്ചപ്പെടുത്തുന്നതിനും എസ്.എസ്.എഫ് തളിപ്പറമ്പ ഡിവിഷൻ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച 'മെഡോസ്‌' ദി കരിയർ& ലൈഫ് ക്യാമ്പ് ഏഴാമൈലിൽ നടന്നു.മുൻ കൂട്ടി രജിസ്റ്റർ ചെയ്ത പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത്.

മെയ്‌ 18 തിങ്കൾ വൈകുന്നേരം ആരംഭിച്ച ക്യാമ്പ് 19 ന് ചൊവ്വ ഉച്ചയോടെ സമാപിച്ചു.

സ്കോളർസ്‌ മീറ്റ്, ജീവിച്ചു ജയിക്കാം,നമ്മൾ നമ്മുടേതല്ല,ലൈഫ് ഡിസൈൻ,എ.ഐ പഠന സഹായി,മോർണിംഗ് ടോക്ക്,റിഫ്രഷ്മെന്റ്& ഫോക്കസ് തുടങ്ങിയ വിത്യസ്ത സെഷനുകൾക്ക് സി.കെ റഫീഖ് മാസ്റ്റർ, മുഹമ്മദ്‌ റഫീഖ് അമാനി, മുനീർ ശാമിൽ ഇർഫാനി, സാദിഖ് കടമ്പേരി,മുഹമ്മദ്‌ ബിലാൽ അമാനി ജവാദ് നരിക്കോട് നേതൃത്വം നൽകി.മുഹമ്മദ്‌ സൽമാൻ, മിദ്‌ലാജ് ജെ.ആർ, അസ്‌ലം അമാനി,മുഹ്സിൻ അമാനി,മുഹമ്മദ്‌ മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361218/medows-life-camp)