---
title: "പെട്രോള്‍, ഡീസല്‍ വിലയ്ക്ക് പുറമേ സിഎന്‍ജി വിലയും വര്‍ധിപ്പിച്ചു"
english_title: "CNG "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361155/cng"
published_at: "2026-05-23T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1137535b66e_1000565838.jpg"
keywords: []
---

# പെട്രോള്‍, ഡീസല്‍ വിലയ്ക്ക് പുറമേ സിഎന്‍ജി വിലയും വര്‍ധിപ്പിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയ്ക്ക് പുറമേ സിഎന്‍ജി വിലയും വര്‍ധിപ്പിച്ചു. കിലോഗ്രാമിന് ഒരു രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധനയാണിത്.

## Article Content

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയ്ക്ക് പുറമേ സിഎന്‍ജി വിലയും വര്‍ധിപ്പിച്ചു. കിലോഗ്രാമിന് ഒരു രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധനയാണിത്.

വില വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ സിഎന്‍ജി വില കിലോഗ്രാമിന് 81.09 രൂപയാകും. നോയിഡയിലും ഗാസിയാബാദിലും ഇതിന്റെ വില കിലോഗ്രാമിന് 89.70 രൂപയായിരിക്കും. മെയ് 15ന് സിഎന്‍ജി വില രണ്ടു രൂപയും പിന്നീട് മെയ് 18ന് വീണ്ടും ഒരു രൂപയും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പൊതുമേഖ എണ്ണ കമ്പനികളുടെ ഊര്‍ജ്ജ ചെലവ് വര്‍ധിച്ചിരിക്കുകയാണ്. ഈ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ തുടങ്ങിയത് മെയ് 15 മുതലാണ്. ഇതിന് ശേഷമുള്ള മൂന്നാമത്തെ വില വര്‍ധനയാണ് ഇന്ന് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361155/cng)