---
title: "സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ് നല്കി"
english_title: " farewell to Pattuvam Muriyathod Anganwadi helper E Nisha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361104/farewell-to-pattuvam-muriyathod-anganwadi-helper-e-nisha"
published_at: "2026-05-22T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a107e68bf998_news-card.jpg"
keywords: []
---

# സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ് നല്കി

> **Lead Summary:** **തളിപ്പറമ്പ:**സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ് നല്കി .അംഗൻ വാടിയിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗം പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർകെ സനൽ ഉദ്ഘാടനം ചെയ്തു .

## Article Content

**തളിപ്പറമ്പ:**സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ് നല്കി .അംഗൻ വാടിയിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗം പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർകെ സനൽ ഉദ്ഘാടനം ചെയ്തു .

എ എൽ എം എസ് സി അംഗം ടി പി ജയാനന്ദൻ അധ്യക്ഷത വഹിച്ചു.പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത, എ ഡി എസ് മെമ്പർ എം വി രതി,കണ്ണൂർ മീഡിയ തളിപ്പറമ്പ ലേഖകൻ രാജൻ തളിപ്പറമ്പ,ആശാ വർക്കർ രത്നാവതി,പട്ടുവംഡി എസ് എസ് കോൺവെൻറിലെ സിസ്റ്റർഅനിലറ്റ്,ശിശു വികസന പദ്ധതി ഓഫീസർകെ നിർമ്മല,ഐ സി ഡി എസ്സൂപ്ര വൈസർപി ജെ അനുമോൾ, മേഘവിനേശ്, ഹൈമ, ഇ നിഷ എന്നിവർ പ്രസംഗിച്ചു.അംഗൻ വാടി വർക്കർബി ലളിത ടീച്ചർ സ്വാഗതം പറഞ്ഞു .പട്ടുവം ഇടമുട്ട് അംഗൻവാടിയിലേക്ക് വർക്കായി സ്ഥാനം കയറ്റം ലഭിച്ച നിഷക്ക് പഞ്ചായത്ത് മെമ്പർ ഉപഹാരം സമർപ്പിച്ചു.പട്ടുവം മംഗലശേരി പടിഞ്ഞാറ് സ്വദേശിയാണ് നിഷ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361104/farewell-to-pattuvam-muriyathod-anganwadi-helper-e-nisha)