---
title: "സ്കൂൾ ഓഡിറ്റോറിയത്തിൽ സൂക്ഷിച്ച ഇരുമ്പ് ഗേറ്റും ചെസ്റ്റും മോഷ്ടിച്ച പ്രതി പിടിയിൽ "
english_title: "Arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361073/arrest"
published_at: "2026-05-22T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1044f3f0bb2_1000187504.jpg"
keywords: []
---

# സ്കൂൾ ഓഡിറ്റോറിയത്തിൽ സൂക്ഷിച്ച ഇരുമ്പ് ഗേറ്റും ചെസ്റ്റും മോഷ്ടിച്ച പ്രതി പിടിയിൽ 

> **Lead Summary:** എടക്കാട് :തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ ഓഡിറ്റോറിയത്തിൽ സൂക്ഷിച്ചതായ 45,000 രൂപ വിലവരുന്ന ഇരുമ്പിൻ്റെ ഗേറ്റും ചെസ്റ്റും മോഷ്ടിച്ച നിരവധി കേസിലെ പ്രതി പിടിയിൽ മുഴപ്പിലങ്ങാട് പാച്ചക്കരയിലെ നബീസാസിൽ കെ.സി. മുഹമ്മദ് റിഷാനെ യാണ് എസ് ഐ ഖലീൽ മാണിക്കുന്നുമേൽ അറസ്റ്റു ചെയ്തത്.

## Article Content

എടക്കാട് :തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ ഓഡിറ്റോറിയത്തിൽ സൂക്ഷിച്ചതായ 45,000 രൂപ വിലവരുന്ന ഇരുമ്പിൻ്റെ ഗേറ്റും ചെസ്റ്റും മോഷ്ടിച്ച നിരവധി കേസിലെ പ്രതി പിടിയിൽ മുഴപ്പിലങ്ങാട് പാച്ചക്കരയിലെ നബീസാസിൽ കെ.സി. മുഹമ്മദ് റിഷാനെ യാണ് എസ് ഐ ഖലീൽ മാണിക്കുന്നുമേൽ അറസ്റ്റു ചെയ്തത്.

സ്‌കൂൾ സൂപ്രണ്ട് ടി.കെ. മനോജിന്റെ പരാതിയിലാണ് എടക്കാട്പോലീസ് കേസെടുത്തിരുന്നത്. ഈ മാസം 17 ന് രാത്രി 10 മണിക്കും 18 ന് വൈകുന്നേരം 4 മണിക്കുമിടയിലാണ് സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തത്. അതിനിടെ കസ്റ്റഡിയിൽ നിന്നും ചാടിപ്പോകാനും പ്രതി ശ്രമം നടത്തി. ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പോലീസ് കസ്റ്റഡിയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടി. തലശേരിയിൽ യുവതിയുടെ മാല പൊട്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361073/arrest)