---
title: "മാട്ടൂൽ സർവീസ് സഹകരണ ബേങ്കിലെ പ്യൂൺ നിയമനം ഹൈകോടതി തടഞ്ഞു"
english_title: "High Court stays appointment of peon at Matul Service Cooperative Bank"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361031/high-court-stays-appointment-of-peon-at-matul-service-cooperative-bank"
published_at: "2026-05-22T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1020c549701_download_(3).jfif"
keywords: []
---

# മാട്ടൂൽ സർവീസ് സഹകരണ ബേങ്കിലെ പ്യൂൺ നിയമനം ഹൈകോടതി തടഞ്ഞു

> **Lead Summary:** **കൊച്ചി: **മാട്ടൂല്‍ സര്‍വീസ് സഹകരണ ബേങ്കില്‍ പ്യൂണ്‍ പോസ്റ്റിലേക്കുള്ള നിയമനം ഹൈക്കോടതി തടഞ്ഞു. നേരത്തെ ഇവിടെ പിഗ്മി കളക്ടറായിരുന്ന മാട്ടൂല്‍സൗത്ത് മടക്കരകടവിലെ കുനിമ്മല്‍ വീട്ടില്‍ കെ.സഹദേവന്റെ ഹരജിയിലാണ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വിനു എബ്രഹാമിന്റെ ഉത്തരവ്. നേരത്തെ സഹദേവനെ കാരണം കാണിക്കാതെ ബേങ്ക് പിരിച്ചുവിട്ടതിനെതിരെയുള്ള കേസില്‍ ഇവിടെ ഇനി ഒരു നിയമനം ഉണ്ടാകുമ്പോള്‍ സഹദേവനെ പരിഗണിക്കണമെന്ന് 2025 ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

## Article Content

**കൊച്ചി: **മാട്ടൂല്‍ സര്‍വീസ് സഹകരണ ബേങ്കില്‍ പ്യൂണ്‍ പോസ്റ്റിലേക്കുള്ള നിയമനം ഹൈക്കോടതി തടഞ്ഞു. നേരത്തെ ഇവിടെ പിഗ്മി കളക്ടറായിരുന്ന മാട്ടൂല്‍സൗത്ത് മടക്കരകടവിലെ കുനിമ്മല്‍ വീട്ടില്‍ കെ.സഹദേവന്റെ ഹരജിയിലാണ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വിനു എബ്രഹാമിന്റെ ഉത്തരവ്. നേരത്തെ സഹദേവനെ കാരണം കാണിക്കാതെ ബേങ്ക് പിരിച്ചുവിട്ടതിനെതിരെയുള്ള കേസില്‍ ഇവിടെ ഇനി ഒരു നിയമനം ഉണ്ടാകുമ്പോള്‍ സഹദേവനെ പരിഗണിക്കണമെന്ന് 2025 ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ആ ഉത്തരവ് നിലവിലിരിക്കെയാണ് പുതിയ നിയമനം നടത്താന്‍ പത്രപരസ്യം ചെയ്തത് ഇതിനെതിരെ സഹദേവന്‍ തളിപ്പറമ്പിലെ അഭിഭാഷകന്‍ ഹബീബ് പണിക്കരകത്ത് മുഖേന നല്‍കിയ ഹരജിയിലാണ് നിയമനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ്. നിലവില്‍ യു.ഡി.എഫ് ഭരണസമിതിയാണ് ബേങ്ക് ഭരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361031/high-court-stays-appointment-of-peon-at-matul-service-cooperative-bank)