---
title: "നവീകരിച്ച കാര്യമ്പലം സൈനുൽ ആബിദീൻ മദ്രസ ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം അബ്ദുസമദ് അമാനി നിർവ്വഹിച്ചു"
english_title: "Abdul Samad Amani inaugurated the renovated classrooms of Karyambalam Zainul Abidin Madrasa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360954/abdul-samad-amani-inaugurated-the-renovated-classrooms-of-karyambalam-zainul-abidin-madrasa"
published_at: "2026-05-22T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fec69c23b7_news-card.jpg"
keywords: []
---

# നവീകരിച്ച കാര്യമ്പലം സൈനുൽ ആബിദീൻ മദ്രസ ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം അബ്ദുസമദ് അമാനി നിർവ്വഹിച്ചു

> **Lead Summary:** **കാര്യമ്പലം: **സൈനുൽ ആബിദീൻ മദ്രസയിലെ മുഴുവൻ ക്ലാസ്‌റൂമുകളും എ.സി. സൗകര്യത്തോടെ നവീകരിച്ചതിന്റെ ഉദ്ഘാടനം പ്രൗഢമായി നടന്നു.കേരള മുസ്‌ലിം ജമാഅത്ത് തളിപ്പറമ്പ സോൺ പ്രസിഡന്റ് അബ്ദുസ്സമദ് അമാനി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മദ്രസ പൂർണമായും ശീതീകരിച്ചത്. നാട്ടുകാരുടെയും ഉദാരമതികളുടെയും സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

**കാര്യമ്പലം: **സൈനുൽ ആബിദീൻ മദ്രസയിലെ മുഴുവൻ ക്ലാസ്‌റൂമുകളും എ.സി. സൗകര്യത്തോടെ നവീകരിച്ചതിന്റെ ഉദ്ഘാടനം പ്രൗഢമായി നടന്നു.കേരള മുസ്‌ലിം ജമാഅത്ത് തളിപ്പറമ്പ സോൺ പ്രസിഡന്റ് അബ്ദുസ്സമദ് അമാനി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മദ്രസ പൂർണമായും ശീതീകരിച്ചത്. നാട്ടുകാരുടെയും ഉദാരമതികളുടെയും സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഉദ്ഘാടനത്തിന് ശേഷം നടന്ന സ്വലാത്ത് മജ്ലിസിന് നൂർ മുഹമ്മദ് മിസ്ബാഹി നേതൃത്വം നൽകി.സയ്യിദ് ഹസനുൽ ബന്ന തങ്ങൾ, മദ്രസ പ്രസിഡന്റ് റഷീദ് ഹാജി, ജനറൽ സെക്രട്ടറി ദാവൂദ്, ട്രഷറർ ദാവൂദ്, സദർ മുഅല്ലിം മൂസ ഹിശാമി, മുഹമ്മദ്‌ അസ്‌ലം അമാനി, മുഹമ്മദ്‌ ബിലാൽ അമാനി തുടങ്ങി മഹല്ല് കമ്മിറ്റി ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ഉദ്ഘാടന സംഗമത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360954/abdul-samad-amani-inaugurated-the-renovated-classrooms-of-karyambalam-zainul-abidin-madrasa)