---
title: "സന്നദ്ധ സേവന രംഗത്ത് നിന്നും സർവീസ് സംഘടന തലപ്പത്തേക്ക് കെ.പി.സി.ഹാരിസ്"
english_title: "K.P.C Haris"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360923/kpc-haris"
published_at: "2026-05-22T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fd4e915d0f_news-card.jpg"
keywords: []
---

# സന്നദ്ധ സേവന രംഗത്ത് നിന്നും സർവീസ് സംഘടന തലപ്പത്തേക്ക് കെ.പി.സി.ഹാരിസ്

> **Lead Summary:** **തളിപ്പറമ്പ :** തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി സന്നദ്ധ സംഘടനകളുടെ സാരഥിയായി പ്രവർത്തിക്കുന്ന കെ. പി.സി .ഹാരിസ് എൻജിഒ അസോസിയേഷൻ തലപ്പത്തേക്ക് .തളിപ്പറമ്പ് മൈനർ ഇറിഗേഷൻ ഓഫീസ് ജീവനക്കാരനായ ഹാരിസ് നിലവിൽ സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജില്ലാ വൈസ് പ്രസിഡണ്ടാണ്.കൂടാതെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാർഗ്ഗനിർദ്ദേശം നൽകുന്ന സഹായി എന്ന സംഘടനയുടെ തളിപ്പറമ്പ് കേന്ദ്രം പ്രസിഡണ്ടാണ്.

## Article Content

**തളിപ്പറമ്പ :** തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി സന്നദ്ധ സംഘടനകളുടെ സാരഥിയായി പ്രവർത്തിക്കുന്ന കെ. പി.സി .ഹാരിസ് എൻജിഒ അസോസിയേഷൻ തലപ്പത്തേക്ക് .തളിപ്പറമ്പ് മൈനർ ഇറിഗേഷൻ ഓഫീസ് ജീവനക്കാരനായ ഹാരിസ് നിലവിൽ സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജില്ലാ വൈസ് പ്രസിഡണ്ടാണ്.കൂടാതെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാർഗ്ഗനിർദ്ദേശം നൽകുന്ന സഹായി എന്ന സംഘടനയുടെ തളിപ്പറമ്പ് കേന്ദ്രം പ്രസിഡണ്ടാണ്.

നിരവധി അശരണർക്കും രോഗികൾക്കും ആശ്വാസ പ്രവർത്തനങ്ങൾക്കായി മുൻകൈ എടുക്കുന്ന തണൽ എന്ന സംഘടനയുടെ പ്രസിഡണ്ടുമാണ് . കഴിഞ്ഞദിവസം തളിപ്പറമ്പിൽ നടന്ന കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വച്ച് ഹാരിസിനെ എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ല ജോയിൻ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു . തളിപ്പറമ്പ് നെല്ലിപ്പറമ്പ് സ്വദേശിയാണ് .ഷംന .പി (ഭാര്യ) റിസാൽ ഹാരിസ് ,റാദി ഹാരിസ് (മക്കൾ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360923/kpc-haris)