---
title: "മാരക മയക്കുമരുന്നായ എംഡി എം എ ഉപയോഗിക്കുന്നതിനിടെ യുവാവ്  പിടിയിലായി"
english_title: "A young man was arrested while using the deadly drug MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360880/a-young-man-was-arrested-while-using-the-deadly-drug-mdma"
published_at: "2026-05-21T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0f080837b85_images.jfif"
keywords: []
---

# മാരക മയക്കുമരുന്നായ എംഡി എം എ ഉപയോഗിക്കുന്നതിനിടെ യുവാവ്  പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്:** മാരക ലഹരിമരുന്നായ എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടയില്‍ യുവാവ് പോലീസ് പിടിയില്‍. ചെമ്പന്തൊട്ടി നിടിയേങ്ങ കട്ടായിയിലെ പന്തിരുനാഴിയില്‍ വീട്ടില്‍ ജിനു ജോയിനെയാണ് കുടിയാന്‍മല ഇന്‍സ്‌പെക്ടര്‍ ടി.ദാമോദരന്‍ പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്:** മാരക ലഹരിമരുന്നായ എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടയില്‍ യുവാവ് പോലീസ് പിടിയില്‍. ചെമ്പന്തൊട്ടി നിടിയേങ്ങ കട്ടായിയിലെ പന്തിരുനാഴിയില്‍ വീട്ടില്‍ ജിനു ജോയിനെയാണ് കുടിയാന്‍മല ഇന്‍സ്‌പെക്ടര്‍ ടി.ദാമോദരന്‍ പിടികൂടിയത്.

ഇന്നലെ രാവിലെ 11 ന് എരുവേശി വഞ്ചിയം പൈതല്‍മല റോഡില്‍ ഹോളിസ്റ്റക്ക് എക്കോ റിസോര്‍ട്ടിന് സമീപം റോഡില്‍ വെച്ചാണ് എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ ഇയാലെ പിടികൂടിയത്. ബംഗളൂരുവില്‍ പോയപ്പോള്‍ വാങ്ങിയ എം.ഡി.എം.എ ഉപയോഗിച്ച് നോക്കുകയാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഗ്രേഡ് എസ്.ഐമാരായ കെ.പി.മുസ്തഫയും ജയരാജനും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360880/a-young-man-was-arrested-while-using-the-deadly-drug-mdma)