---
title: "സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി"
english_title: "12-year-old boy commits suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360877/12-year-old-boy-commits-suicide"
published_at: "2026-05-21T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0f057a01649_Untitled-2-web.jpg"
keywords: []
---

# സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

> **Lead Summary:** **പാലക്കാട് : **സഹോദരന്‍ ടിവിയുടെ റിമോട്ട് നല്‍കാത്തതിനെ തുടര്‍ന്ന് 12 കാരന്‍ ജീവനൊടുക്കി. പാലക്കാട് തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന്‍ പ്രദോഷ് ആണ് മരിച്ചത്.വീട്ടിന്റെ തട്ടിന്‍ പുറത്ത് തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തച്ചംമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു

## Article Content

**പാലക്കാട് : **സഹോദരന്‍ ടിവിയുടെ റിമോട്ട് നല്‍കാത്തതിനെ തുടര്‍ന്ന് 12 കാരന്‍ ജീവനൊടുക്കി. പാലക്കാട് തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന്‍ പ്രദോഷ് ആണ് മരിച്ചത്.വീട്ടിന്റെ തട്ടിന്‍ പുറത്ത് തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തച്ചംമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു

ഈ വര്‍ഷം 8 ക്ലാസിലേക്ക് പാസായതാണ് പ്രദോഷ്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.പ്രദോഷിനെക്കാള്‍ രണ്ട് വയസിന് മൂത്ത സഹോദരന്‍ ടിവി കണ്ടുകൊണ്ടിരിക്കെ പ്രദോഷ് റിമോട്ട് ആവശ്യപ്പെട്ടെങ്കിലും സഹോദരന്‍ കൊടുത്തില്ല.തുടര്‍ന്ന് പിണങ്ങിയ പ്രദോഷ് തട്ടിന്‍പുറത്ത് കയറി ഇരുന്നത് വീട്ടുകാര്‍ കാര്യമാക്കിയില്ല.പിന്നീട് കുട്ടിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360877/12-year-old-boy-commits-suicide)