---
title: "അനധികൃത ചെങ്കൽ ഖനനം;തളിപ്പറമ്പിൽ ഏഴ് ലോറികൾ പിടികൂടി"
english_title: "Illegal brick mining"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36085/illegal-brick-mining"
published_at: "2022-04-06T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d38c0ecdaf_vac.jpg"
keywords: []
---

# അനധികൃത ചെങ്കൽ ഖനനം;തളിപ്പറമ്പിൽ ഏഴ് ലോറികൾ പിടികൂടി

> **Lead Summary:** **തളിപ്പറമ്പ്:** മാവിലാംപാറയിലെ അനധികൃത ചെങ്കൽ ഖനന മേഖലയിൽ തളിപ്പറമ്പ് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഏഴ് ലോറികൾ പിടിച്ചെടുത്തു.

## Article Content

**തളിപ്പറമ്പ്:** മാവിലാംപാറയിലെ അനധികൃത ചെങ്കൽ ഖനന മേഖലയിൽ തളിപ്പറമ്പ് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഏഴ് ലോറികൾ പിടിച്ചെടുത്തു.

നാട്ടുകാരുടെ പരാതിയിൽ കലക്ടറുടെ നിർദേശപ്രകാരം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ചേർന്ന യോഗം കഴിഞ്ഞ നവംബറിൽ ചെങ്കൽ ഖനനം നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. ഇപ്പോൾ വീണ്ടും ഖനനം തുടങ്ങിയെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36085/illegal-brick-mining)