---
title: "‘അവരെല്ലാം എന്റെ കുഞ്ഞനുജത്തിമാര്‍; വിജയലഹരിയില്‍ പരിസര ബോധം മറന്നു’; ആലിംഗന വിവാദത്തില്‍ ഖേദപ്രകടനവുമായി ചെറിയാന്‍ ഫിലിപ്പ്"
english_title: "cheriyan philip"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360760/cheriyan-philip"
published_at: "2026-05-21T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ea03a61695_Untitled-2-web.jpg"
keywords: []
---

# ‘അവരെല്ലാം എന്റെ കുഞ്ഞനുജത്തിമാര്‍; വിജയലഹരിയില്‍ പരിസര ബോധം മറന്നു’; ആലിംഗന വിവാദത്തില്‍ ഖേദപ്രകടനവുമായി ചെറിയാന്‍ ഫിലിപ്പ്

> **Lead Summary:** കെപിസിസി ആസ്ഥാനത്തെ ആലിംഗന വിവാദത്തില്‍ ഖേദപ്രകടനവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. വിജയലഹരിയില്‍ പരിസര ബോധം മറന്നാണ് എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും ആലിംഗനം ചെയ്തതെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഇതില്‍ അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം സദയം പൊറുക്കണമെന്നും പെരുമാറ്റത്തില്‍ ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും ചെറിയാന്‍ ഫിലിപ്പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സന്യാസ സദ്യശമായ ജീവിതം നയിക്കുന്ന തന്നെ സമൂഹ മാധ്യമങ്ങള്‍ സ്ത്രീലമ്പടനാക്കിയത് വേദനിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു.

## Article Content

കെപിസിസി ആസ്ഥാനത്തെ ആലിംഗന വിവാദത്തില്‍ ഖേദപ്രകടനവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. വിജയലഹരിയില്‍ പരിസര ബോധം മറന്നാണ് എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും ആലിംഗനം ചെയ്തതെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഇതില്‍ അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം സദയം പൊറുക്കണമെന്നും പെരുമാറ്റത്തില്‍ ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും ചെറിയാന്‍ ഫിലിപ്പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സന്യാസ സദ്യശമായ ജീവിതം നയിക്കുന്ന തന്നെ സമൂഹ മാധ്യമങ്ങള്‍ സ്ത്രീലമ്പടനാക്കിയത് വേദനിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു.

തിരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനില്‍ അനേകം ക്യാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എ മാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതില്‍ എന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം സദയം പൊറുക്കണം – കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്.

പിതൃനിര്‍വിശേഷമായ സ്‌നേഹ പ്രകടനമാണ് ഞാന്‍ നടത്തിയതെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ജെബി മേത്തര്‍ എം.പി അന്നുതന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്റെ പെരുമാറ്റത്തില്‍ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും, തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനില്‍ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇവരൊടെല്ലാം ആഹ്ലാദപൂര്‍വ്വം സൗഹൃദം പങ്കുവെച്ചു -്അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360760/cheriyan-philip)