---
title: "പുളിയൂലില്‍ തേനീച്ചയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു; രണ്ടുപേരുടെ നില ഗുരുതരം"
english_title: "Several injured in bee attack in Puliul"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36075/several-injured-in-bee-attack-in-puliyool"
published_at: "2022-04-06T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d32a26ea1f_vac.jpg"
keywords: []
---

# പുളിയൂലില്‍ തേനീച്ചയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു; രണ്ടുപേരുടെ നില ഗുരുതരം

> **Lead Summary:** **പരിയാരം;** പുളിയൂലില്‍ ഇന്നലെ വൈകുന്നേരമുണ്ടായ തേനീച്ച ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവ സമയം ഇതുവഴി ബൈക്കില്‍ പോവുകയായിരുന്ന പുളിയൂലിലെ രാജീവന്‍, മകള്‍ അഭിനിക, തിരുവട്ടൂരിലെ ഇബ്രാഹിം കുട്ടി മാസ്റ്റര്‍, മകന്‍ എന്നിവരെ തളിപ്പറമ്പ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**പരിയാരം;** പുളിയൂലില്‍ ഇന്നലെ വൈകുന്നേരമുണ്ടായ തേനീച്ച ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവ സമയം ഇതുവഴി ബൈക്കില്‍ പോവുകയായിരുന്ന പുളിയൂലിലെ രാജീവന്‍, മകള്‍ അഭിനിക, തിരുവട്ടൂരിലെ ഇബ്രാഹിം കുട്ടി മാസ്റ്റര്‍, മകന്‍ എന്നിവരെ തളിപ്പറമ്പ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജീവന്‍, ഇബ്രാഹിം കുട്ടി മാസ്റ്റര്‍ എന്നിവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

ഇപ്പോഴും ഈച്ചയുടെ ശല്യം തുടരുന്നതിനാൽ ഇതുവഴി യാത്രചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തേനീച്ചക്കൂട് കണ്ടെത്തിയിട്ടുണ്ടെന്നും ഇന്ന് രാത്രിയോടെ കൂട് നശിപ്പിക്കുമെന്നും വാർഡ് മെമ്പർ പി പി ബാബുരാജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36075/several-injured-in-bee-attack-in-puliyool)