---
title: "സിൽവർ ലൈൻ പദ്ധതി റദ്ദാക്കി: മഞ്ഞക്കുറ്റികൾ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി"
english_title: "Silverline project cancelled "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360622/silverline-project-cancelled"
published_at: "2026-05-20T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d8e6701398_1000558686.jpg"
keywords: []
---

# സിൽവർ ലൈൻ പദ്ധതി റദ്ദാക്കി: മഞ്ഞക്കുറ്റികൾ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി

> **Lead Summary:** സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി.

## Article Content

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി.

സമരത്തിന് എതിരായ കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ഞക്കുറ്റി നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ ഒന്നിനും സാധിക്കാതെ സാധാരണക്കാരായ ആളുകള്‍ വിഷമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360622/silverline-project-cancelled)