---
title: "നാട്ടുകാരുടെ ദുരിതത്തിന് പരിഹാരം തേടി മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി അബൂബക്കർ വായാട്"
english_title: "Abubacker Vayad submitted a petition to Chief Minister"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360614/abubacker-vayad-submitted-a-petition-to-chief-minister"
published_at: "2026-05-20T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d8bbeb7227_news-card.jpg"
keywords: []
---

# നാട്ടുകാരുടെ ദുരിതത്തിന് പരിഹാരം തേടി മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി അബൂബക്കർ വായാട്

> **Lead Summary:** **തളിപ്പറമ്പ: **ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുപ്പം പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിനും വേണ്ട ഇടപെടലുകൾ നടത്തുന്നതിനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി വി ഡി സതീശന് തളിപ്പറമ്പ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കൂടിയായ അബൂബക്കർ വായാട് സാഹിബ് നിവേദനം നൽകി.

## Article Content

**തളിപ്പറമ്പ: **ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുപ്പം പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിനും വേണ്ട ഇടപെടലുകൾ നടത്തുന്നതിനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി വി ഡി സതീശന് തളിപ്പറമ്പ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കൂടിയായ അബൂബക്കർ വായാട് സാഹിബ് നിവേദനം നൽകി.

ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ കാരണം കുപ്പം സി എച്ച് നഗറിലെ 40ലധികം കുടുംബങ്ങളുടെ ജീവനും സ്വത്തിനും നേരിടുന്ന ഭീഷണിയും ദുരന്തസാധ്യതയിൽ നിന്നുമുള്ള സംരക്ഷണവും സംബന്ധിച്ചാണ് നിവേദനം സമർപ്പിച്ചത്.ചെറിയൊരു മഴ പെയ്താൽ പോലും വീട്ടിനകത്തേക്ക് ഇരച്ചെത്തുന്ന ചെളിയും വെള്ളം, അടിയന്തരഘട്ടം ഉണ്ടായാൽ ഒരു രോഗിയെ പോലും ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത വഴികളെല്ലാം പൂർണ്ണമായും അടഞ്ഞുപോയിരിക്കുന്നു, കാൽനടം യാത്ര പോലും അസാധ്യമായ അവസ്ഥ, മഴക്കാലം ശക്തമാകുന്നതോടെ മൺതിട്ടകൾ ഇടിഞ്ഞുവീണു എപ്പോൾ വേണമെങ്കിലും വലിയൊരു മരണ ദുരന്തം സംഭവിക്കാം തുടങ്ങി കുപ്പം നിവാസികൾ അനുഭവിക്കുന്ന ദുരന്തങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിവേദനം.

ഇതൊക്കെ നേരിൽ കണ്ടു ബോധ്യപ്പെട്ട അധികാരികളുടെ അനാസ്ഥയും പരാമർശിച്ചിട്ടുണ്ട്. ഉറക്കമില്ലാത്ത രാത്രികളുമായി കഴിയുന്ന 40 ഓളം കുടുംബങ്ങളെ രക്ഷിക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ശാസ്ത്രീയമല്ലാത്ത ഈ നിർമ്മാണ രീതികൾക്ക് അറുതി വരുത്തി ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ സംരക്ഷണ ഭിത്തികളും ഓവു ചാലുകളും യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മിക്കാൻ ഉത്തര വിടണമെന്നും അപേക്ഷിക്കുന്നു എന്നും നിവേദനത്തിൽ പറയുന്നു.

നേരത്തെ നാടിന്നായി നിരവധി ഇടപെടലുകൾ അബൂബക്കർ സാഹിബ് നടത്തിയിരുന്നു. കുപ്പം ഇരിങ്ങൽ പാച്ചേനി തീരദേശ റോഡിന് ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ മന്ത്രിയായിരിക്കുന്ന കെ ബാബുവിന് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360614/abubacker-vayad-submitted-a-petition-to-chief-minister)