---
title: "ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് പ്രൗഡ ഗംഭീര തുടക്കം"
english_title: "party congress started"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36052/party-congress-started"
published_at: "2022-04-06T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d0f7bc89af_vac.jpg"
keywords: []
---

# ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് പ്രൗഡ ഗംഭീര തുടക്കം

> **Lead Summary:** സിപിഎം 23-ാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ പതാക ഉയർന്നു. സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി കോൺഗ്രസിൻ്റെ ചെമ്പതാക ഉയർത്തി. ഇതോടെയാണ് പ്രൗഡ ഗംഭീര സമ്മേളനത്തിന് തുടക്കം കുറിച്ചത്. ചെമ്പതാക അധ്വാനിക്കുന്ന വർഗത്തിന്റെ മോചന പതാകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

## Article Content

സിപിഎം 23-ാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ പതാക ഉയർന്നു. സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി കോൺഗ്രസിൻ്റെ ചെമ്പതാക ഉയർത്തി. ഇതോടെയാണ് പ്രൗഡ ഗംഭീര സമ്മേളനത്തിന് തുടക്കം കുറിച്ചത്. ചെമ്പതാക അധ്വാനിക്കുന്ന വർഗത്തിന്റെ മോചന പതാകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇടത് സർക്കാരിനെതിരെ എല്ലാ വലത് ശക്തികളും ഒരുമിച്ച് നിൽക്കുകയാണ്. ഇത് സിപിഎമ്മിനോടുളള വിരോധമാണ്. ഇവർ നാട്ടിൽ വികസനം വേണ്ടെന്ന് വാദിക്കുന്നു. യുഡിഎഫ് എംപിമാർ കേരളത്തിനായി ശബ്ദമുയർത്തുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ജനവികാരത്തിനെതിരായി നിൽക്കുന്നവർ ശോഷിച്ച് ഇല്ലാതാകുന്നുതാണ് കാണാൻ കഴിയുന്നത്. ബിജെപിയുടെ പ്രത്യയശാസ്ത്ര ശത്രു സിപിഎം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ അഭിവാദ്യം ചെയ്യും. നായനാർ അക്കാദമിയിൽ പ്രത്യേകം ഒരുക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 815 പേരാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36052/party-congress-started)