---
title: "പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു"
english_title: "Vanashree Eco Shop begins"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360501/vanashree-eco-shop-begins"
published_at: "2026-05-20T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d2ebb23479_Untitled-2-web.jpg"
keywords: []
---

# പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** പൈതൽമല വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കുന്ന സഞ്ചാരികൾക്ക് വനോത്പന്നങ്ങൾ വാങ്ങുന്നതിന് ആയി കണ്ണൂർ ഫോറെസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ കീഴിൽ വനശ്രീ ഇക്കോ ഷോപ് പ്രവർത്തനം ആരംഭിച്ചു.പുറത്തൊട്ടി പൈതൽ മല ടിക്കറ്റ് കൗണ്ടറിൽ വെച്ചു നടന്ന ചടങ്ങിൽ എരു വേശി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ജോസ് പി എം ആദ്യ വിൽപ്പന നടത്തി ഉദ്ഗാടന കർമ്മം നിർവഹിച്ചു.

## Article Content

പൈതൽമല വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കുന്ന സഞ്ചാരികൾക്ക് വനോത്പന്നങ്ങൾ വാങ്ങുന്നതിന് ആയി കണ്ണൂർ ഫോറെസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ കീഴിൽ വനശ്രീ ഇക്കോ ഷോപ് പ്രവർത്തനം ആരംഭിച്ചു.പുറത്തൊട്ടി പൈതൽ മല ടിക്കറ്റ് കൗണ്ടറിൽ വെച്ചു നടന്ന ചടങ്ങിൽ എരു വേശി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ജോസ് പി എം ആദ്യ വിൽപ്പന നടത്തി ഉദ്ഗാടന കർമ്മം നിർവഹിച്ചു.

കാട്ടു തേൻ,മുള അരി തുടങ്ങി 38 ഓളം വനോത്പന്നങ്ങൾ ഇക്കോ ഷോപ്പിൽ ലഭ്യമാണ്. തളിപ്പറമ്പ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നടുവിൽ ഗ്രാമ പഞ്ചായത്തു മെമ്പർ ബിന്ദു ബാലൻ,സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ,എം രഞ്ജിത്,പി. പി രാജീവൻ,ഷെമീന പി.H എന്നിവർ സംസാരിച്ചു.ഇവിടം എത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആയി നിർമിച്ച ടോയ്ലറ്റ് ബ്ലോക്ക് ഇന്ന് സഞ്ചാരികൾക്ക് ആയി തുറന്ന് കൊടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360501/vanashree-eco-shop-begins)