---
title: "ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക; CITU മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി"
english_title: "CITU Mayil Aiya Committee held a protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360498/citu-mayil-aiya-committee-held-a-protest"
published_at: "2026-05-20T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d2ddb88500_Untitled-2-web.jpg"
keywords: []
---

# ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക; CITU മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **മയ്യിൽ: **പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ച കേന്ദ്ര ഗവൺമെൻ്റ് നടപടിയിൽ പ്രതിഷേധിച്ച് CITU മയ്യിൽ ഏറിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

**മയ്യിൽ: **പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ച കേന്ദ്ര ഗവൺമെൻ്റ് നടപടിയിൽ പ്രതിഷേധിച്ച് CITU മയ്യിൽ ഏറിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

പ്രകടനത്തിന് എ ബാലകൃഷ്ണൻ, കെ.വി. പവിത്രൻ, ആർ.വി. രാമകൃഷ്ണൻ, സി.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ CITU ഏറിയ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ എ. ബാലകൃഷ്ണൻ സംസാരിച്ചു. ഏറിയ വൈസ് പ്രസിഡണ്ട് പി.വി. ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. കെ.പി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360498/citu-mayil-aiya-committee-held-a-protest)