---
title: "ദേശീയപാതയിൽ ഏഴിലോടിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞ് നാല് യുവാക്കൾക്ക് പരിക്ക്"
english_title: "Car overturns"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360429/car-overturns"
published_at: "2026-05-19T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c513968d75_news-card.jpg"
keywords: []
---

# ദേശീയപാതയിൽ ഏഴിലോടിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞ് നാല് യുവാക്കൾക്ക് പരിക്ക്

> **Lead Summary:** **പയ്യന്നൂർ : **ദേശീയപാതയിൽ ഏഴിലോടിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞ് നാല് യുവാക്കൾക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ഇരിയ സ്വദേശികളും സഹപാഠികളുമായ ജഗൻ , അർജുൻ , ജിതിൻ , നവനീത് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

## Article Content

**പയ്യന്നൂർ : **ദേശീയപാതയിൽ ഏഴിലോടിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞ് നാല് യുവാക്കൾക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ഇരിയ സ്വദേശികളും സഹപാഠികളുമായ ജഗൻ , അർജുൻ , ജിതിൻ , നവനീത് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. സുഹൃത്തുക്കളായ നാലുപേരും പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോകുന്ന വഴിയായിരുന്നു അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകട വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നും ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പ് തന്നെ അപകട വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360429/car-overturns)